രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രിയായി രേഖ ​ഗുപ്ത ഇന്ന് അധികാരമേൽക്കും

ന്യൂഡൽഹി: രേഖ ​ഗുപ്ത ഇന്ന് രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമ്പോൾ സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളാണ് താണ്ടുന്നത്.

നാല് വനിതാ മുഖ്യമന്ത്രിമാർക്കാണ് ഇതോടെ ഡൽഹി ജന്മം നൽകുന്നത്. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരാണ് നേരത്തെ ഡൽഹിയുടെ മുഖ്യമന്ത്രിമാരായ വനിതകൾ.

ഇതിൽ സുഷമ സ്വരാജ് ബിജെപി നേതാവും ഷീലാ ദീക്ഷിത് കോൺ​ഗ്രസ് നേതാവും അതിഷി ആം ആദ്മി നേതാവുമായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വീണ്ടും ബിജെപി അധികാരം തിരിച്ച് പിടിച്ചപ്പോൾ വനിതയെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ് ബിജെപി.

പർവേശ് വർമയുടെയും രേഖ ഗുപ്തയുടെയും പേരുകളാണ് തുടക്കം മുതൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. ജാട്ട് വിഭാഗക്കാരനാണ് പർവേശ് വർമ. എന്നാൽ രേഖയാകട്ടെ ബനിയ വിഭാ​ഗവും. അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ചു എന്നതായിരുന്നു ‌പർവേശിനെ മുഖ്യമന്ത്രി പദത്തിലേക്ക് പരി​ഗണിക്കാനുള്ള മാനദണ്ഡമായി പറഞ്ഞിരുന്നത്.

എന്നാൽ, തുടക്കം മുതൽതന്നെ രേഖ ​ഗുപ്ത എന്ന ഒറ്റ പേരിൽ ആർഎസ്എസ് ഉറച്ചു നിന്നതോടെ ഡൽഹി വീണ്ടുമൊരു വനിതാ മുഖ്യമന്ത്രിയെ വാഴിച്ച് ചരിത്രമെഴുതുകയാണ്.

സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും ആം ആദ്മി പാർട്ടിയുടെ മറ്റു പ്രധാനികൾ തോറ്റതിനാൽ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയെ മുഖ്യമന്ത്രിയായി തീരുമാനിക്കാൻ ബിജെപിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.

മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ പർവേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരുമായി ഏറെ അടുപ്പമുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾ പർവേശിനെ ഡൽഹിയുടെ നിയുക്ത മുഖ്യമന്ത്രിയെന്ന നിലയിൽ അവതരിപ്പിക്കുകയായിരുന്നു.

അത് പക്ഷേ പർവേശിന് വിനയായി. പർവേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണ് ഇത്തരത്തിലുള്ള മാധ്യമ വാർത്തകൾ എന്ന വിമർശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പർവേശിനു സമയമനുവദിച്ചില്ലെന്ന വാർത്തയും ഇതിനു പിന്നാലെ വന്നു.

എബിവിപിയിൽ തുടങ്ങുന്ന സജീവ പ്രവർത്തനചരിത്രമുള്ള രേഖയ്ക്ക് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. സംഘം രേഖയുടെ പേരു മാത്രമേ നിർദേശിച്ചുള്ളു എന്നാണ് സൂചന.

ഡൽഹിയിൽ ബനിയ വിഭാഗം ഏതാണ്ട് 7ശതമാനം മാത്രമേയുള്ളു എങ്കിലും ബിജെപിയിൽനിന്ന് എഎപിയിലേക്ക് ഈ വിഭാഗം പിന്തുണ മാറ്റിയെന്ന വിലയിരുത്തൽ നേരത്തേയുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

Related Articles

Popular Categories

spot_imgspot_img