ന്യൂഡല്‍ഹി: ഒരേ പേരുള്ള ആളുകളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പേരിട്ടുവെന്ന് വെച്ച് അവര്‍ മത്സരിക്കുന്നത് എങ്ങനെ വിലക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.
സാബു സ്റ്റീഫനെന്ന ആളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരൻ കോടതിയില്‍ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താത്പര്യം കണക്കിലെടുത്ത് ഈ പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.
Read Also: കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍