web analytics

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റും അഭിഭാഷകനുമായ വിആര്‍ അനൂപ് ആണ് പരാതിയുമായി രംഗത്തെത്തിയത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖര്‍ വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്.

ക്ഷേത്രത്തിലെ നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നില്‍ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ഹൈക്കോടതി ഉത്തരവുപ്രകാരം നിലവില്‍ വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് അനുവാദമുള്ളൂ. അതേസമയം രാജീവ് ചന്ദ്രശേഖരന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നുമാണ് ഗുരുവായൂര്‍ ദേവസ്വം പ്രതികരിച്ചത്.

നേരത്തെ സമാനമായ പരാതിയില്‍ ചിത്രകാരി ജസ്ന സലീമിനെതിരേയും പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു എന്നായിരുന്നു ജസ്‌നയ്‌ക്കെതിരായ പരാതി നൽകിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട് കാസർകോട് 16കാരന്റെ പീഡനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന...

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ മുംബൈ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ...

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ് തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ...

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു. മോഷണശ്രമം തടയുന്നതിനിടെയാണ് വെടിയേറ്റത്. ഗുജറാത്ത്...

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ്

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

Related Articles

Popular Categories

spot_imgspot_img