കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലിംഫോമ ബാധിച്ചേക്കാം; ലക്ഷണങ്ങൾ തിരിച്ചറിയണം

ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അർബുദങ്ങൾ പല പേരുകളിലാണ് അറിയപ്പെടുന്നത്. അതിൽ തന്നെ ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന അർബുദമാണ് ലിംഫോമ. സാധാരണയായി 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് ലിംഫോമ കണ്ടു വരുന്നതെങ്കിലും കുട്ടികളിലും യുവാക്കളിലും രോഗം വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

എന്താണ് ലിംഫോമ

ബാക്ടീരിയകളില്‍ നിന്നും മറ്റു അണുക്കളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിബോഡികളെ നിര്‍മ്മിക്കുന്ന കോശങ്ങളാണ്‌ ലിംഫോസൈറ്റുകള്‍. ഈ ലിംഫോസൈറ്റുകളെയും ലിംഫ്‌ എന്ന കോശദ്രാവകങ്ങളെയും വഹിക്കുന്ന ശരീരത്തില്‍ പടര്‍ന്നു കിടക്കുന്ന ലിംഫാറ്റിക്‌ കുഴലുകളുടെയും ലിംഫ്‌ നോഡുകളുടെയും ശൃംഖലയാണ്‌ ലിംഫാറ്റിക്‌ സംവിധാനം എന്നറിയപ്പെടുന്നത്. എന്നാല്‍ ചിലരില്‍ ഈ ലിംഫോസൈറ്റ്‌ കോശങ്ങള്‍ക്ക്‌ അര്‍ബുദ സ്വഭാവം വരുകയും അവ അമിതമായ വളര്‍ന്ന്‌ ലിംഫ്‌ നോഡുകളിലെ മുഴകളായി മാറുകയും ചെയ്യാം. ഇതാണ് ലിംഫോമ എന്നറിയപ്പെടുന്ന അർബുദം.

ഹാജ്‌കിന്‍ ലിംഫോമ, നോണ്‍-ഹാജ്‌കിന്‍ ലിംഫോമ എന്നിങ്ങനെ രണ്ടു തരം ലിംഫോമ ആണ് ഉള്ളത്. ഇതിൽ കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കണ്ടു വരുന്നത്‌ പതിയെ പടരുന്ന ഹാജ്‌കിന്‍ ലിംഫോമയാണ്‌. എന്നാൽ വളരെ വേഗം പടരുന്ന നോണ്‍-ഹാജ്‌കിന്‍ ലിംഫോമ ഏത്‌ പ്രായക്കാരെയും ബാധിച്ചേക്കാം.

കാരണങ്ങൾ

ലിംഫോമയുടെ കൃത്യമായ കാരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും പാരിസ്ഥിതികവും ജനിതകപരവുമായ കാരണങ്ങളും ചില അണുബാധകളും ഇതിലേക്ക്‌ നയിക്കാമെന്ന്‌ കരുതപ്പെടുന്നു. പ്രതിരോധശക്തിയുടെ കുറവും ഈ അര്‍ബുദത്തിന്‌ കാരണമാകാം. രോഗപ്രതിരോധവ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന മിക്ക അവസ്ഥകളും ലിംഫോമയുടെ വികാസത്തിന് കാരണമാകുന്നു.

ലക്ഷണങ്ങൾ

> തൊലിക്കടിയില്‍ ലിംഫ്‌ നോഡുകളില്‍ വരുന്ന വേദനയില്ലാത്ത മുഴകളാണ്‌ ലിംഫോമയുടെ പ്രധാന ലക്ഷണം. കഴുത്തിലും തോളെല്ലിന്‌ മുകളിലും, കക്ഷത്തിലും നാഭിപ്രദേശത്തിലുമെല്ലാം ലിംഫ്‌ നോഡുകളില്‍ ഇത്തരത്തില്‍ മഴുകള്‍ കാണപ്പെടാം. ശരീരത്തില്‍ ആഴത്തിലുള്ള ലിംഫ്‌ നോഡുകളിലും മുഴകള്‍ വരാം. ഉദാഹരണത്തിന്‌ നെഞ്ചിലെ ലിംഫ്‌ നോഡുകളില്‍ വരുന്ന മുഴകള്‍ ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

> ക്ഷീണം, പനി, ഭാരം നഷ്ടപ്പെടല്‍, വിശപ്പില്ലായ്‌മ, അമിതമായ വിയര്‍പ്പ്‌ എന്നിവയാണ്‌ ലിംഫോമയുടെ മറ്റ്‌ ലക്ഷണങ്ങള്‍. ലിംഫ്‌ നോഡുകളിലെ മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത്‌ ബയോപ്‌സി നടത്തിയാണ്‌ ലിംഫോമ സ്ഥിരീകരിക്കുക. കഴുത്തിലെയും നെഞ്ചിലെയും ലിംഫ്‌ നോഡുകളില്‍ ആരംഭിക്കുന്ന ലിംഫോമ അര്‍ബുദം പിന്നീട്‌ മറ്റ്‌ ലിംഫ്‌ നോഡുകളിലേക്കും കരള്‍, പ്ലീഹ പോലുള്ള അവയവങ്ങളിലും വ്യാപിക്കുന്നു.

ചികിത്സ

> അര്‍ബുദം എത്ര വ്യാപിച്ചു എന്നറിയാനായി ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ പരിശോധന, രക്തപരിശോധന, സിടി സ്‌കാന്‍ തുടങ്ങിയവ നടത്തും. ചിലപ്പോള്‍ മജ്ജകളുടെ പരിശോധനയും നടത്താം. കോംബിനേഷന്‍ കീമോതെറാപ്പിയാണ്‌ ലിംഫോമയുടെ ചികിത്സയ്‌ക്കായി മുഖ്യമായും ഉപയോഗിക്കുന്നത്.

>ആരോഗ്യകരമായ ഭാരം നിലനിർത്തുക, വ്യായാമം ചെയ്യുക, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന നല്ല ഭക്ഷണക്രമം പാലിക്കുക. ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ലിംഫോമ തടയാൻ സഹായിക്കും.

Read Also:കൊതുക് നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് കടിക്കാറുണ്ടോ ? പിന്നിൽ ചെറുതല്ലാത്ത ഒരു കാരണമുണ്ട് !

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

Related Articles

Popular Categories

spot_imgspot_img