web analytics

കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല; സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി റിസർവ് ബാങ്ക്

തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി റിസർവ് ബാങ്ക്.
വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി.RBI has downgraded Kerala Bank to Class C list

കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് കേരളാ ബാങ്ക് കത്തയച്ചു. നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്.

പുതിയ വായ്പകൾ മാത്രമല്ല, 25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തിൽ പറയുന്നു.

ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.

ഒപ്പം വിവിധ സര്‍ക്കാര്‍ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടി. രണ്ട് ലക്ഷത്തിൽ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിൻ മേൽ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു.

ഇതിന് പിന്നാലെയാണിപ്പോൾ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തൽ. വച്ചടി വച്ചടി കയറ്റവും ലാഭക്കണക്കുമായി സര്‍ക്കാര്‍ കേരളാ ബാങ്കിനെ കൊണ്ടാടുമ്പോഴാണ് റിസര്‍വ്വ് ബാങ്ക് വക തിരിച്ചടി.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം ന്യൂഡൽഹി: കോൺഗ്രസിന്റെ...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

​”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ

​"തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!" 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ 2021ലെ...

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് 40 ലക്ഷത്തിൽ ഒതുങ്ങണം

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് 40 ലക്ഷത്തിൽ ഒതുങ്ങണം ആലപ്പുഴ:...

Related Articles

Popular Categories

spot_imgspot_img