ചട്ടങ്ങളിൽ വീഴ്ച വരുത്തി: പേടിഎം പേമെന്റുകൾക്ക് നിയന്ത്രണവുമായി RBI; ഈ രണ്ടു കാര്യങ്ങൾ ചെയ്യരുതെന്ന് നിർദേശം

പേടിഎം പേയ്‌മെന്റസിന് നിയന്ത്രണമേർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേടിഎം പെയ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ അക്കൗണ്ട് ഇടപാടുകളും ആർബിഐ അവസാനിപ്പിച്ചു. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നു നിർദേശം നൽകിയിട്ടുണ്ട്. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി.

ഫെബ്രുവരി 29 മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയിൽ നിന്ന് പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, പുതിയ ഉപഭോക്താക്കൾക്ക് പേടിഎമ്മിൽ അക്കൌണ്ട് തുറക്കാനോ രജിസ്റ്റർ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആർക്കും പേടിഎമ്മിൽ ചേരാൻ സാധിക്കില്ല. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും.

പഴയ ഉപയോക്താക്കൾക്ക് പേടിഎം വാലറ്റുകളോ പേടിഎം ഫാസ്‌റ്റാഗുകളോ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ, മൊബിലിറ്റി കാർഡുകളും ഉപയോഗിക്കാനാകില്ല. ഷോപ്പിങ് ബില്ലുകൾക്കും പാർക്കിങ് ഫീ ബില്ലിനും ഉപയോഗിക്കുന്നവയാണ് മൊബിലിറ്റി കാർഡുകൾ. ഫെബ്രുവരി 29ന് ശേഷം സേവിങ്സ് അക്കൌണ്ടിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല. പേടിഎം പേയ്മെന്റ്സിൽ സേവിങ്സ് ഡിപ്പോസിറ്റ് നടക്കില്ല.

Also read: പി.സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു; ചടങ്ങ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത്

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img