web analytics

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

തിരുവനന്തപുരം:  വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഹിയറിങ്ങിൽ ഹാജരായി. 

ശനിയാഴ്ച രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ്. കർണാടക സ്വദേശിയായ ഖേൽക്കറാണ് നടപടിയുടെ ഭാഗമായി ഹാജരായത്.

ഖേൽക്കറുടെ പേര് 2002ലെ കേരള വോട്ടർ പട്ടികയിലും കർണാടകയിലെ എസ്.ഐ.ആർ (Special Intensive Revision) പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല.

 രക്ഷിതാക്കളുടെ പേരുകളും കർണാടക പട്ടികയിലുണ്ടായിരുന്നില്ല. ഇതുമൂലം വോട്ടർ പട്ടിക മാപ്പിങ് നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായതായി തിരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി.

നിലവിൽ കേരള വോട്ടർ പട്ടികയിൽ ഖേൽക്കറുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, 2002ലെ കേരള പട്ടികയിലോ കർണാടകയിലെ എസ്.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാലാണ് സംശയം ഉയർന്നത്. 

എൻയുമറേഷൻ ഫോം പൂരിപ്പിച്ച സമയത്ത് ഈ വിവരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രേഖപ്പെടുത്തിയിരുന്നു. എൻയുമറേഷൻ ഫോമിനൊപ്പം പാസ്‌പോർട്ടിന്റെ പകർപ്പും സമർപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.എൽ.ഒ വഴിയായി ഇ.ആർ.ഒ ഖേൽക്കറിന് ഹിയറിങ്ങിനുള്ള നോട്ടീസ് നൽകിയത്. 2002ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണാടകയിൽ താമസിക്കുകയായിരുന്നെന്നും രത്തൻ യു. ഖേൽക്കർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ratan-u-khelkar-voter-list-hearing

Voter List, Election Commission, Kerala, Ratan U Khelkar, Hearing

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം...

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ മുതൽ രാജപക്സ വരെ

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ...

Related Articles

Popular Categories

spot_imgspot_img