ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ അപൂർവമായ ആദ്യ പതിപ്പ് ലേലത്തിൽ £21,000-ത്തിലധികം വിലയ്ക്ക് വിറ്റു. ലേലശാല നടത്തുന്ന ഡാനിയേൽ പിയേഴ്‌സ്, ബ്രിക്‌സ്ഹാമിൽ നിന്നുള്ള മരിച്ച ഒരാളുടെ കൈവശമുണ്ടായിരുന്നതും , മാലിന്യങ്ങൾക്കൊപ്പം കളയാൻ നീക്കിവച്ചിരുന്നതുമായ വസ്തുക്കളുടെ കൂട്ടത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
ശനിയാഴ്ച പൈഗ്‌ന്റണിലെ എൻഎൽബി ലേലത്തിലാണ് പുസ്തകം വലിയ തുകയ്ക്ക് വിറ്റുപോയത്. ആദ്യ അച്ചടിയിൽ പുറത്തിറങ്ങിയ 500 കോപ്പികളിൽ ഒന്നായിരുന്നു ഈ പുസ്തകം എന്നും പൊതു ലൈബ്രറികൾക്ക് വിതരണം ചെയ്ത 300 കോപ്പികളിൽ ഒന്നാണിതെന്നു ഡാനിയേൽ പറഞ്ഞു.
പകർപ്പിന്റെ പുറകിലുള്ള ‘philosopher’s’ എന്ന വാക്കിലെ അക്ഷരത്തെറ്റാണ് മിസ്റ്റർ പിയേഴ്‌സിനെ ഇത് ആദ്യ പതിപ്പാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്.അതിന്റെ അവസാനം ‘ഒ’ എന്ന അക്ഷരം ഇല്ലായിരുന്നു എന്നതാണ് പ്രത്യേകത.
പുസ്തകത്തിന്റെ ആദ്യ പേജിൽ £2 പെൻസിൽ അടയാളം ഉണ്ടായിരുന്നുവെന്നും, അത് ലൈബ്രറി പരിശോധിച്ചപ്പോൾ വിറ്റ വില ഇതാണെന്നും പിയേഴ്‌സ് പറഞ്ഞു. സമാനമായ അവസ്ഥയിലുള്ള മറ്റൊരു കോപ്പി നവംബറിൽ ഫീസ് ഉൾപ്പെടെ £42,000 ന് വിറ്റുപോയതായും പിയേഴ്‌സ് പറഞ്ഞു. ഓൺലൈനായും ഓഫ് ലൈനായും നടന്ന ലേലത്തിന് ഒടുവിലാണ് ഈ തുകയ്ക്ക് പുസ്തകം വിറ്റത്.