web analytics

സുഹൃത്തിനെ കണ്ടപ്പോൾ രണ്ടു പേരേയും ഒരേ സമയം വേണമെന്ന് പറഞ്ഞു….

സുഹൃത്തിനെ കണ്ടപ്പോൾ രണ്ടു പേരേയും ഒരേ സമയം വേണമെന്ന് പറഞ്ഞു….

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരെ പുറത്തു വരുന്നത് ​ഗുരുതര ആരോപണങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളും. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ദളിത് യുവതിയാണ് വേടനെതിരെ പരാതി നൽകിയത്.

വേടൻ എന്ന ഹിരൺദാസ് മുരളി ശാരീരികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പിജി ചെയ്യുന്ന സമയത്ത് ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനെ പരിചയപ്പെട്ടത്.

വേടന്റെ പാട്ടുകളോടും മറ്റും ഇഷ്ടം തോന്നി യുവതി അങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു, പിന്നീട് ഫോൺ നമ്പറുകൾ കൈമാറി. ഇതിനിടെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേടൻ തന്നോട് പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയിലുണ്ട്.

ഒരിക്കൽ ഒരു ഫേസ്ബുക്ക് പോസ്റ്റിനെപറ്റി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ വിളിച്ചു. അന്ന് ഉച്ചയ്ക്ക് വേടൻ യുവതിയുടെ ഫ്‌ളാറ്റിലെത്തി. സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെയെന്ന് വേടൻ ചോദിച്ചു. താൻ സമ്മതിച്ചു.

എന്നാൽ ചുംബിച്ചതിന് പിന്നാലെ വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു, ബലാത്സംഗം ചെയ്യുകയായിരുന്നു. വിവാഹം കഴിക്കാമെന്നും പറഞ്ഞു. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ ഫ്‌ളാറ്റിൽ നിന്ന് പോയത്. പലവട്ടം പണം നൽകിയിട്ടുണ്ട്. നിരവധി തവണ ഫ്‌ളാറ്റിൽ തങ്ങി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.

കൊച്ചിയിലെ ഫ്‌ളാറ്റിലും വേടനെത്തി

2022ൽ താൻ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കൊച്ചിയിലെ ഫ്‌ളാറ്റിലും വേടനെത്തി, ദിവസങ്ങളോളം തങ്ങിയിട്ടുണ്ട്. ഈ സമയത്തും ലൈംഗികമായി ഉപദ്രവിച്ചു.

2023 മാർച്ചിൽ സുഹൃത്തിന്റെ ഫ്‌ളാറ്റിൽവച്ചും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ജൂലായ് 14ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീതനിശയിൽ പങ്കെടുക്കാനെത്തുമെന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്.

എന്നാൽ പിന്നീട് വന്നില്ല. തുടർന്ന് താൻ വേടന്റെ സുഹൃത്തുക്കളെ വിളിച്ചു. ജൂലായ് പതിനഞ്ചിന് വേടൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഫ്‌ളാറ്റിലെത്തിയ ശേഷം താൻ ടോക്‌സിക്കാണെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു.

മറ്റുള്ള പെൺകുട്ടികളുമായി സെക്‌സ് ചെയ്യാൻ തന്നെ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞതായി യുവതി ആരോപിക്കുന്നു. നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടൻ ഫ്‌ളാറ്റിൽ നിന്ന് മടങ്ങിയെന്നും പരാതിയിലുണ്ട്.

വേടൻ പിരിയാനുള്ള കാരണവും

അതിനിടെ യുവതിയുമായി വേടൻ പിരിയാനുള്ള കാരണവും പുറത്തു വന്നിട്ടുണ്ട്. ലൈംഗീക വൈകൃതമുള്ള വേടൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു എന്നും പരാതിയുണ്ട്. ഒരിക്കൽ ഈ ഡോക്ടറുടെ സുഹൃത്തിനെ വേടൻ കണ്ടപ്പോൾ ആ സുഹൃത്തിനേയും തനിക്ക് വേണമെന്ന് ഡോക്ടറോട് വേടൻ ആവശ്യപ്പെട്ടു.

രണ്ടു പേരേയും ഒരേ സമയം വേണമെന്നതായിരുന്നു വേടന്റെ ആവശ്യം. ഇത് കേട്ട ഡോക്ടർ വിഷാദത്തിന് അടിമയായി. ഈ സമയത്ത് തന്നെയാണ് വേടനെതിരെ മീ ടൂ ആരോപണങ്ങളും മറ്റും സജീവമായത്.

ഇതോടെ ഡോക്ടർക്ക് വേടന്റെ വൈക്യതം തിരിച്ചറിയുകയായിരുന്നു. തന്റെ ശരീരത്തോട് വേടൻ കാട്ടിയ ക്രൂരതകളെ പറ്റിയുള്ള ചിന്ത ഡിപ്രഷനിലെത്തിച്ചെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദീർഘകാലം ചികിൽസയിലായി.

അതിന് ശേഷമാണ് മീ ടൂ ആരോപണ വിധേയയുടെ അനുഭവം അറിഞ്ഞത്. ഇതോടെ ഇനി ആർക്കും വേടന്റെ ശല്യം ഉണ്ടാകരുതെന്ന് ഉറപ്പിച്ചാണ് ഇപ്പോൾ പോലീസിൽ മൊഴി നൽകിയത്. ബന്ധത്തിന് തെളിവായി ഗൂഗിൾ പേ ഇടപാടുകളുടെ രേഖകളും കൈമാറിയിട്ടുണ്ട്.

നല്ല സാമ്പത്തിക ചുറ്റുപാടിൽ നിന്നുള്ള ഡോക്ടറാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ളതായതു കൊണ്ട് തന്നെ അതേ പരിഗണനയിൽ പോലീസ് അന്വേഷണവും നടത്തും.

എന്നാൽ അതിനിടെ വേടൻ ഒളിവിൽ പോയെന്നും സൂചനകളുണ്ട്. മുമ്പ് വേടൻ ഒരു പരിപാടിക്ക് രണ്ടു ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. എന്നാൽ പുലി നഖ കേസിലെ അറസ്റ്റുൾപ്പെടെ വന്നതോടെ 25 ലക്ഷമായി പ്രതിഫലം ഉയർത്തിയിരുന്നു.

ഇതിനിടെയാണ് വേടനെ വെട്ടിലാക്കുന്ന ലൈംഗീക വൈകൃത കേസ് വരുന്നത്. നല്ല വിദ്യാഭ്യാസവും ഉന്നത ജോലിയുമുള്ള മാതാപിതാക്കളുടെ പിന്തുണയിലാണ് പരാതിക്കാരി കേസുമായി മുമ്പോട്ട് വരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആ സമയത്ത് വേടന് അധികം സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല

ആ സമയത്ത് വേടന് അധികം സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. മാത്രമല്ല വലിയ പ്രശസ്തിയൊന്നും വേടനുണ്ടായിരുന്നില്ല. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ പലപ്പോഴായി തന്റെ പക്കൽനിന്ന് വേടൻ പണം വാങ്ങിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

2021 ഡിസംബറിൽ തനിക്ക് പാട്ട് ഇറക്കാൻ പൈസ വേണം എന്ന് ആവശ്യപ്പെടുകയും അന്ന് പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബർ 19-ന് വീണ്ടും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപയാണ് കൊടുത്തത്.

2021-23 കാലഘട്ടത്തിൽ ഏതാണ്ട് 1600-ഓളം രൂപ നൽകിയിരുന്നു. ഇത്തരത്തിൽ പലപ്പോഴായി വേടൻ 31000 രൂപ വാങ്ങിയിട്ടുണ്ട്. അതിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പരാതിയുടെ ഭാഗമായി നൽകിയിട്ടുണ്ട്.

കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിൻ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, വേടനെതിരായ ബലാത്സംഗ പരാതി അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

ഐ പി സി 376, 376 (2) (എൻ) വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാക്ഷികളടക്കം ഈ കേസിലുണ്ട്. അവരുടേതടക്കം മൊഴികൾ ശേഖരിച്ചുകൊണ്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുകയെന്നും കമ്മിഷണർ പറഞ്ഞു.

ENGLISH SUMMARY:

Indian rapper Vedan, aka Hirandas Murali, faces allegations of sexual assault and financial exploitation by a Dalit doctor in Kochi.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും; പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ...

Related Articles

Popular Categories

spot_imgspot_img