ബലാത്സംഗ കേസ് പ്രതി രൺധൗൾ (48) അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്ന് ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 10 വർഷത്തിലേറെയായി ഒളിവിലായിരുന്ന രൺധൗളിന്റെ ചലനങ്ങൾ സ്പെഷൽ സെൽ ഒക്‌ടോബർ ഒന്ന് മുതൽ 6 ദിവസത്തോളം നിരീക്ഷിക്കുകയായിരുന്നു.Rape case accused arrested after 10 years.
യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം വൈകിട്ട് നാലിനും അഞ്ചിനുമിടയിൽ പ്രതി എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് കെണിയൊരുക്കിയത്.









