സിനിമ മേഖലയിൽ പല താരങ്ങളുടെയും പ്രതിഫലം കോടികൾ ആണ് എന്നതിൽ തർക്കമില്ല . അത്തരത്തിൽ ബോളിവുഡിലെ റൈസിങ് സ്റ്റാർ ആണ് രൺബീർ കപൂർ. കോടികൾ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് ഇന്റസ്ട്രിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നായകന്മാരിൽ ഒരാൾ. നിലവിൽ 345 കോടിരൂപയുടെ ആസ്തിയുണ്ട് താരത്തിന് എന്നാണ് റിപോർട്ടുകൾ .ഇതെല്ലം താരം നേടിയെടുത്തത് അഭിനയത്തിലൂടെ മാത്രമല്ല, അതിന് മറ്റു മാർഗങ്ങളും ഉണ്ടായിരുന്നു .
2014 മുതൽ മ്യൂസിക് സ്ട്രീമിങ് കമ്പനിയായ സാവിന്റെ ഷെയർ ഹോൾഡർ ബ്രാന്റ് അംബാസിഡറാണ് രൺബീർ കപൂർ. ഇന്ത്യയിൽ സാവിന്റെ വളർച്ചയിൽ വലിയ ഒരു പങ്ക് രൺബീർ കപൂർ വഹിച്ചിട്ടുണ്ട് എന്നാണ് സാവിൻ ക്രിയേറ്റീവ്‌സ് പറയുന്നത് .
ഇതിലൂടെ നടന് പ്രതിമാസം വലിയ ഒരു തുക വരുമാനം ലഭിക്കുന്നുണ്ട് . മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്സിയുടെ ഉടമയാണ് രൺബീർ കപൂർ. ബിമൽ പരേഖിനൊപ്പം രൺബീർ കപൂറിനും ഇന്ത്യൻ സൂപ്പർ ലീഗ് ടീമിൽ 35% ഓഹരിയുണ്ട്, ബാക്കി 65% പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥതയിലുള്ള സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിന്റെ ആണ്.
2022-ൽ, പൂനെ ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ട്-അപ്പ് കമ്പനിയായ ഡ്രോൺ ആചാര്യ ഏരിയൽ ഇന്നൊവേഷൻസിന്റെ ന്യൂനപക്ഷ ഓഹരി രൺബീർ കപൂർ ഏറ്റെടുത്തിരുന്നു. ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 37,200 ഓഹരികളാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. അതെ സമയം രൺബീർ കപൂർ നായകനായ അനിമൽ 13 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 772.33 കോടിയാണ് നേടിയത്.
Read Also : ‘എന്റെ അഭിനയ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവം’; ‘സലാറിലെ’ കിടിലൻ സര്‍പ്രൈസ് പൊളിച്ച് പൃഥ്വിരാജ്