web analytics

പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ

പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ

ഉത്തർപ്രദേശിലെ റാംപൂരിൽ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് മുപ്പത് വർഷത്തോളം സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു.

വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ മഹിറ അക്തർ എന്ന സ്ത്രീക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മഹിറ വ്യാജ രേഖകൾ ഉപയോഗിച്ചാണ് സർക്കാർ ജോലി നേടിയതെന്ന് കണ്ടെത്തിയത്. അസിം നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

1979ൽ മഹിറ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ച് പാക് പൗരത്വം സ്വീകരിച്ചിരുന്നു. 1985ൽ വിവാഹമോചനത്തിന് ശേഷം പാകിസ്ഥാൻ പാസ്‌പോർട്ടിൽ ഇന്ത്യയിലെത്തിയ ഇവർ പിന്നീട് ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയുമായിരുന്നു.

ഇന്ത്യൻ പൗരത്വമുള്ള ആളെന്ന നിലയിൽ വ്യാജ താമസരേഖകൾ ചമച്ച് പ്രാഥമിക വിദ്യാഭ്യാസ വകുപ്പിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതായാണ് കണ്ടെത്തൽ.

കുമ്ഹാരിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലായിരുന്നു ഇവരുടെ നിയമനം. വിഷയം പുറത്തുവന്നതോടെ ആദ്യം സസ്പെൻഡ് ചെയ്ത മഹിറയെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ചതി, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

English Summary

In Uttar Pradesh’s Rampur district, police have registered a case against a woman who allegedly concealed her Pakistani citizenship and worked as a government school teacher for nearly 30 years. An internal education department probe found that Mahira Akhtar used forged documents to secure the job. She has been dismissed from service, and an investigation is ongoing.

rampur-pakistani-citizenship-concealed-teacher-case

Uttar Pradesh, Rampur, Pakistani citizenship, fake documents, government school, teacher, police case, education department

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

Related Articles

Popular Categories

spot_imgspot_img