പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. (Ramoji Rao, Founder Of Ramoji Film City, Dies At 87)
റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനാണ് അദ്ദേഹം. ഈനാട് ദിനപ്പത്രം, ഇ.ടിവി നെറ്റ്‌വര്‍ക്ക് രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്,കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായങ്ങളുടെ ഉടമയുമാണ്. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാനുമാണ് റാവു. രാജ്യം പത്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെആദരിച്ചിട്ടുണ്ട്. മൃതദേഹം റാമോജി ഫിലിം സിറ്റിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
87 കാരനായ റാമോജി റാവു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അര്‍ബുദത്തെ അതിജീവിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് കാര്‍ഷിക കുടുംബത്തില്‍ പിറന്ന റാമോജി റാവു പടുത്തുയര്‍ത്തിയത്.
1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2000 ല്‍ പുറത്തിറങ്ങിയ ‘നുവ്വേ കാവാലി’ എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ലാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
Read More: ഐ.ആർ.സി.ടി.സിയുടെ ലങ്കൻ ടൂർ പാക്കേജ്; തുടക്കം കൊച്ചിയിൽ നിന്ന്; നിരക്ക് 66,400 രൂപ മുതൽ
Read More: സ്വർണ വില കുത്തനെ ഇടിഞ്ഞു; പവന് ഒറ്റയടിക്ക് ഇത്ര കുറയുന്നത് ചരിത്രത്തിൽ ആദ്യം; ഇന്നത്തെ വില ഇങ്ങനെ
Read More: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; വന്ദേഭാരത് വനിതാ ലോക്കോ പൈലറ്റിനും ക്ഷണം