‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് “കേരള” എന്നതിൽ നിന്ന് “കേരളം” എന്നാക്കി മാറ്റുന്നതിനുള്ള നീക്കത്തിൽ പിന്തുണയും കേന്ദ്ര ഇടപെടലും അഭ്യർഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
2024 ജൂണിൽ കേരള നിയമസഭ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയതും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ കത്തയച്ചതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന മഹത്തായ സംസ്ഥാനത്തെ ബിജെപി എല്ലായ്പ്പോഴും “കേരളം” എന്ന പേരിലാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന പ്രത്യാശയും കത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചു.
എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന, വികസിതവും സുരക്ഷിതവുമായ കേരളം സൃഷ്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം രേഖപ്പെടുത്തി.
സംസ്ഥാനത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച് പ്രത്യേക ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യങ്ങൾ ഉയർത്തുന്ന തീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ ചെറുക്കാൻ ഇത്തരം സാംസ്കാരിക തിരിച്ചറിവുകൾ സഹായകരമാകുമെന്നും കത്തിൽ പറയുന്നു.
മലയാള തനിമ പ്രതിഫലിപ്പിക്കുന്ന “കേരളം” എന്ന പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിന് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
English Summary
BJP state president Rajeev Chandrasekhar has written to Prime Minister Narendra Modi seeking support and intervention to officially rename the state from “Kerala” to “Keralam.” He cited the Kerala Assembly resolution passed in June 2024 and expressed BJP’s support for preserving the state’s linguistic and cultural heritage.
BJP state president Rajeev Chandrasekhar has written to Prime Minister Narendra Modi seeking support and intervention to officially rename the state from “Kerala” to “Keralam.” He cited the Kerala Assembly resolution passed in June 2024 and expressed BJP’s support for preserving the state’s linguistic and cultural heritage.
rajeeve-chandrasekhar-letter-pm-keralam-name-change-support
Kerala, Keralam Name Change, Rajeev Chandrasekhar, Narendra Modi, BJP Kerala, Kerala Assembly Resolution, Malayalam Language, Kerala Heritage









