ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂർ എംപിക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി.
ടിവി ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നത്. ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന തന്നെ എതിർ സ്ഥാനാർഥിയായിരുന്ന തരൂർ അപമാനിച്ചുവെന്നാണു രാജീവ് ചന്ദ്രശേഖറിന്റെ പരാതി.
ചന്ദ്രശേഖറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.
കേസ് തുടർവാദത്തിനായി സെപ്റ്റംബർ 18–ലേക്ക് മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് രവീന്ദ്രർ ദുദേജയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഹർജി പരിഗണിച്ചത്.