web analytics

ഐ പിഎൽ ലീഗ് മത്സരം അവസാനിപ്പിച്ച് മഴ; ടോസിന് ശേഷം ഒരു ബോൾ പോലും എറിയാനാവാതെ ഉപേക്ഷിച്ച് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം; എലിമിനേറ്ററിൽ രാജസ്ഥാനും ബംഗളൂരുവും കൊമ്പുകോർക്കും

ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരമായ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. നിശ്ചിത സമയത്ത് കനത്ത മഴമൂലം ടോസ് സാധ്യമായിരുന്നില്ല. എന്നാൽ, രാത്രി പത്ത് മണിയോടെ മഴ മാറിയതോടെ മത്സരം ഏഴോവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടെങ്കിലും ടോസിനു പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ മത്സരം ഫലമില്ലാതെ അവസാനിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ്പങ്കിട്ടു. ഇതോടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന്(+0.414) പിന്നിലായിപ്പോയ രാജസ്ഥാന്‍(+0.273) മൂന്നാം സ്ഥാനത്തായി.

Read also: സൺ റൈസേഴ്സ് റൺ റൈസേഴ്സ് ആയപ്പോൾ പഞ്ചറായത് പഞ്ചാബ്; പോയൻ്റ് ടേബിളിൽ രണ്ടാമൻമാരായത് അഭിഷേക് ഷോയിൽ

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

Related Articles

Popular Categories

spot_imgspot_img