യുവതിയെ പീഡിപ്പിച്ച് ന​ഗ്നയാക്കി തെരുവിലുപേക്ഷിച്ചു.പീഡനത്തിന് ശേഷം അക്രമികൾ പെൺകുട്ടിയെ ക്രൂരമായി മർദിച്ചു.

രാജസ്ഥാൻ: രാജ്യത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമം വർദ്ധിക്കുന്നു. രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ നിന്നാണ് ഏറ്റവും പുതിയ അതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി മദ്യലഹരിയിലായിരുന്ന മൂന്നുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു.ഗ്രാമവാസികൾ അവളെ കണ്ടപ്പോൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് പൊതിഞ്ഞ് പെൺകുട്ടിയെ സ്ഥലത്ത് നിന്നും മാറ്റി. പിന്നീട് ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രം ധരിക്കാൻ നൽകിയതായി പോലീസ് അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭിൽവാരയിൽ നിന്നുള്ള അഡീഷണൽ പോലീസുകാരെ സ്ഥലത്ത് നിയമിച്ചു. ഭിൽവാര എസ്പിയുടെ ചുമതല വഹിക്കുന്ന പോലീസ് സൂപ്രണ്ട് വിമൽ സിംഗ് നെഹ്റ കുറ്റകൃത്യം നടന്ന ​ഗം​ഗാപൂർ സന്ദർശിച്ചു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. യുവതിയുടെ പൊട്ടിയ വളകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.​ഗം​ഗാപൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നാട്ടുകാർ തടിച്ചുകൂടി യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജസ്ഥാനിൽ അടുത്ത കാലത്തായി വർധിച്ചുവരികയാണ്. അടുത്തിടെ പ്രതാപ്ഗഢ് ജില്ലയിൽ 21 കാരിയായ ആദിവാസി യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് നഗ്നയാക്കി പരേഡ് നടത്തിയത് വലിയ വാർത്തായായിരുന്നു.

മന്ത്രിസഭ അം​ഗമായിരുന്ന കെ.ബി ​ഗണേഷ്കുമാർ കുടുക്കി. ഉമ്മൻചാണ്ടിയുടെ പേര് സരിത ലിസ്റ്റിൽ എഴുതി.

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

Related Articles

Popular Categories

spot_imgspot_img