പൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ഏഴു ജില്ലകളിൽ മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴ പ്രവചനം. കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് ആണ് സാധ്യത.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. കൂടാതെ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടുമൊഴികെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

Other news

കരളും ആമാശയവും കുടലും നെഞ്ചിൽ; സ്കാനിംഗ് പിഴവ് മൂലം കുഞ്ഞ് മരിച്ചു

കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ...

സ്കോട്ട്ലൻഡിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ…! വിടവാങ്ങിയത് തൃശ്ശൂർ സ്വദേശി

മലയാളി വിദ്യാർത്ഥി സ്കോട്ട്ലൻഡിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃശ്ശൂർ സ്വദേശി ഏബലിനെയാണ്...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട്...

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!