പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ബലാത്സംഗക്കേസിൽ 15 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ ഇന്ന് വോട്ട് ചെയ്യാനെത്തി.
കുന്നത്തൂര്‍മേട് ബൂത്തിലുളള സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ടുചെയ്തത്. എംഎല്‍എയുടെ വാഹനത്തിലാണ് രാഹുല്‍Polling-ബൂത്തിലേക്ക് എത്തിയത്.
വോട്ടെടുപ്പിന് മുന്‍പോ ശേഷമോ മാധ്യമങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കേസ് കോടതിയില്‍ പരിഗണനയിലാണെന്നും, കോടതിയാണ് അന്തിമമായി തീരുമാനിക്കുകയെന്നും, സത്യവിവരങ്ങൾ പുറത്തുവരുമെന്നും പ്രതിഷേധങ്ങൾക്കിടെ കാറിലേക്ക് കയറുന്നതിനിടെ രാഹുല്‍ പറഞ്ഞു.
പൂവന്‍കോഴിയും തൊട്ടിലും അടങ്ങിയ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ച് ഡിവൈഎഫ്‌ഐയും ബിജെപി പ്രവര്‍ത്തകരും ബൂത്തിനുമുമ്പില്‍ രാഹുലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ‘കൂക്കി’ വിളികളും സ്ഥലത്ത് ഉയർന്നു.
English Summary
Rahul Mankootathil MLA, who had been absconding for 15 days in a rape case, arrived at Kunthoor Medu booth in Palakkad to cast his vote. He avoided media interactions, stating only that the case was before the court and the truth would come out. DYFI and BJP workers protested outside the polling booth with placards featuring a rooster and cradle, raising slogans against him.
rahul-mankootathil-voting-amid-protest-palakkad
Palakkad, Rahul Mankootathil, Rape Case, Voting, Protest, DYFI, BJP









