മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യം
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിനാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് ജോബി.
രാഹുലിന്റെ നിർദേശപ്രകാരം പരാതിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ എത്തിച്ചുനൽകിയതായാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്. ജോബി പത്തനംതിട്ട കോന്നി സ്വദേശിയാണ്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നിയമക്കുരുക്ക് കൂടുതൽ ശക്തമാകുകയാണ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി രംഗത്തെത്തി.
രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും, സ്വന്തം അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) 84 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
താൻ കടുത്ത അപമാനത്തിനും വലിയ മാനനഷ്ടത്തിനും ഇരയായതായും പരാതിക്കാരൻ ആരോപിച്ചു.
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും, പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇടപെട്ടതെന്ന രാഹുലിന്റെ വിശദീകരണം വിശ്വസിക്കാനാകില്ലെന്നും പരാതിയിൽ പറയുന്നു.
പ്രശ്നപരിഹാരമാണ് ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്ന ചോദ്യവും ഭർത്താവ് ഉന്നയിച്ചു.
അതേസമയം, ബലാത്സംഗ കേസിൽ സത്യം മാത്രമേ ജയിക്കൂവെന്നും തനിക്ക് ശക്തമായ ആത്മവിശ്വാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
English Summary
The second accused in the first rape case against Palakkad MLA Rahul Mankootathil has been granted anticipatory bail by the district principal sessions court. Meanwhile, Rahul faces fresh trouble as the complainant’s husband has filed complaints with the Chief Minister and the DGP, alleging that Rahul ruined his family life and seeking action under BNS Section 84.
rahul-mankootathil-rape-case-second-accused-anticipatory-bail
Rahul Mankootathil, Rape Case, Anticipatory Bail, Kerala Politics, Palakkad MLA, BNS 84, Kerala News









