web analytics

സിദ്ധാർത്ഥന് മുമ്പും പൂക്കോട് കോളേജിൽ ആൾകൂട്ട വിചാരണ നടന്നു; റാഗിങിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി അധികൃതർ. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആൻ്റി റാഗിങ് സ്ക്വാഡ് സസ്പെൻഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ വിവരം പുറത്തു വന്നത്.

2019, 2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആൻ്റി റാഗിങ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചു. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഈ രണ്ട് ആൾക്കൂട്ട വിചാരണയും.

എസ്എഫ്ഐ കോളേജ് യൂണിയൻ മുൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. 2019 ബാച്ചിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചവർ പഠനം പൂർത്തിയാക്കി ഇൻ്റേൺഷിപ്പിലാണ്. ഇവരിൽ നാല് പേർക്ക് ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് വിലക്ക് ഏർപ്പെടുത്തി. അഞ്ചുപേരുടെ സ്കോളർഷിപ്പ് റദ്ദാക്കി.

2021 ബാച്ചിലെ വിദ്യാർത്ഥിയെ മർദിച്ച നാലുപേർക്കെതിരെയും നടപടിയുണ്ട്. രണ്ട് പേർക്ക് ഒരുവർഷത്തെ സസ്പെൻഷൻ. മറ്റ് രണ്ട് പേരുടെ സ്കോളർഷിപ്പ് റദ്ദാക്കി. സിദ്ധാർത്ഥനെ മർദിച്ച കുന്നിൽ മുകളിൽ കൊണ്ടുപോയി മർദിച്ചിരുന്നു. ഭയം കൊണ്ട് രണ്ടാഴ്ചയോളം വിദ്യാർത്ഥി പുറത്ത് മുറിയെടുത്ത് താമസിച്ചെന്നാണ് റിപ്പോർട്ട്.

ആൻ്റി റാഗിങ് സ്ക്വാഡിൻ്റെ കണ്ടെത്തൽ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്നതിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതർക്ക് കൈമാറുകയായിരുന്നു.

 

Read Also:പീഡനാരോപണം; മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്

 

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

Related Articles

Popular Categories

spot_imgspot_img