മലപ്പുറം: രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ് സംഭവം. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് പരിക്കേറ്റത്.(Ragging; degree student seriously injured)
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ ഷാനിദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. വിദ്യാർത്ഥിയുടെ മുൻവശത്തെ പല്ലുകൾ തകർന്നിട്ടുണ്ട്.
താക്കോലുകൊണ്ടുള്ള മുഖത്ത് കുത്തിപ്പരിക്കേല്പിച്ചതിനെ തുടർന്ന് ദ്വാരം വീഴുകയും മൂന്നു തുന്നലുകൾ ഇടുകയും ചെയ്തിട്ടുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.