തുപ്പിയ വെള്ളം കുടിപ്പിച്ചു, ക്രൂര മർദ്ദനം: കോട്ടയത്തിനു പിന്നാലെ
കാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്

കോട്ടയത്തിനു പിന്നാലെ
കാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്. ജൂനിയർ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഒന്നാംവർഷ ബയോടെക്‌നോളജി വിദ്യാർഥി ബിൻസ് ജോസ്, ബയോകെമിസ്ട്രി വിദ്യാർഥി അഭിഷേക് എന്നിവർക്കാണ് മർദനമേറ്റത്.

വിദ്യാർഥികളായ അലൻ, ആനന്ദൻ, വേലു, സൽമാൻ, ശ്രാവൺ, പാർത്ഥൻ, ഇമ്മാനുവൽ എന്നിവർക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. കുപ്പിവെള്ളത്തിൽ തുപ്പിയ ശേഷം നിർബന്ധിപ്പിച്ച് കുടിപ്പിച്ചതായും പരാതിയുണ്ട്.

ചൊവ്വാഴ്ചയാണ് സംഭവം. ആഹാരം കഴിച്ച ശേഷം താനും ബിൻസും കൈകഴുകി നിൽക്കവേ, സീനിയർ വിദ്യാർഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസിൽത്തന്നെയുള്ള യൂണിയൻ ഓഫീസിൽ കൊണ്ടുപോയി മർദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു.

സംഭവത്തിൽ ഇരുവരും കഴക്കൂട്ടം പോലീസിൽ പരാതിനൽകിയെങ്കിലും അഭിഷേകിന്റെ പരാതിയിൽ മാത്രമാണ് കേസെടുത്തത്.

മൂന്നാം വർഷ വിദ്യാർഥികളാണ് തങ്ങളെ മർദിച്ചതെന്ന്‌ അഭിഷേക് പറഞ്ഞു. ബിൻസിനെയും പ്രതികൾ മർദിച്ചു. ബിൻസിനെക്കൊണ്ട്‌ അതു കുടിപ്പിച്ചു. കോളേജിൽ െവച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.

മർദനമേറ്റവർ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നതു സംബന്ധിച്ച്‌ പ്രിൻസിപ്പലിൽനിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

ട്രംപിന്റെ വഴിയെ മോദിയും; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ നടപടി കടുപ്പിച്ചും; രേഖകളില്ലാത്ത വിദേശികളെ ജയിലിലാക്കും

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ കടുത്ത നടപടിയുമായി ഇന്ത്യ. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്ത്...

വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി: പലയിടത്തും സംഘർഷം, വാഹനങ്ങൾ തടഞ്ഞു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി പോലീസ്

ജില്ലയിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തിൽ നിരന്തരമായി കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകൾക്കു...

സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ; പണവുമായി നാട്ടുകാരൻ മുങ്ങിയതായി പരാതി

മലപ്പുറം: സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പയെടുത്ത് നാട്ടുകാരൻ മുങ്ങിയതായി പരാതി. പെരിന്തൽമണ്ണയിലാണ്...

ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ വീണ്ടും തുറക്കുമോ..? റിസർവ് സൈന്യത്തെ വിളിച്ച് ഇസ്രായേൽ

ഒഴിഞ്ഞെന്നു കരുതിയ യുദ്ധഭീതി വീണ്ടും.? ഗസ്സയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചന...

റോഡിൽ കിടന്ന പെട്ടി പാഴ്സലായി വീട്ടിലെത്തിച്ചു; 5000 രൂപ പിഴ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം...

കാൻസർ രോഗികൾ, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ബി പി എൽ വിഭാഗത്തിൽപെട്ടവർ തുടങ്ങിയവർക്ക് ഇളവുകൾ; ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും...

Related Articles

Popular Categories

spot_imgspot_img