മൽസരം കേന്ദ്രമന്ത്രിയും എംപിയും എംഎഎൽയും തമ്മിൽ; എ പ്ലസ് മണ്ഡലത്തിൽ ആര് ജയിക്കും; ഒന്നും പറയാൻ പറ്റില്ലെന്ന് ആറ്റിങ്ങലുകാർ

ആറ്റിങ്ങൽ, ചെങ്കൊടി പാറിപ്പറന്ന മണ്ഡലം. ഇടതുസ്ഥാനാർത്ഥികളെ ആവോളം നെഞ്ചേറ്റിയ വോട്ടർമാരുടെ നാട്. മണ്ഡല രൂപവത്കരണത്തിനു ശേഷം കൂടുതലും ഇടതിനെ പിന്തുണച്ചിരുന്ന മണ്ഡലം ഏറെക്കാലത്തിന് ശേഷമാണ് 2019ൽ അടൂർ പ്രകാശിലൂടെ കോൺഗ്രസ്സ് തിരിച്ചുപിടിച്ചത്. എന്നാൽ, ഇത്തവണ തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാനുള്ള ദൗത്യം ഇടതുപക്ഷം ഏൽപ്പിച്ചിരിക്കുന്നത് സി പി എം ജില്ലാ സെക്രട്ടറി കൂടിയയായ വി ജോയിയെയാണ്. ഇടത് ആധിപത്യത്തിന് താത്കാലിക അന്ത്യം കുറിച്ചത് കോൺഗ്രസിലെ പുതുതലമുറ രാഷ്ട്രീയതന്ത്രങ്ങളുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ അടൂർ പ്രകാശ്. ചെങ്കൊടിക്കും ത്രിവർണത്തിനുമൊപ്പം താമര ചിഹ്നമുള്ള പതാകകൾക്കും ചെറുതായെങ്കിലും പറക്കാൻ അവസരമുണ്ടെന്ന് തെളിയിച്ച മണ്ഡലമായി അടുത്തിടെ മാറി ആറ്റിങ്ങൽ. മണ്ഡലം നിലനിർത്താൻ യുഡിഎഫിനായി അടൂർ പ്രകാശ് ഇറങ്ങുമ്പോൾ എൽഡിഎഫിനായി രംഗത്തുള്ളത് സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയി. കേന്ദ്രമന്ത്രി വി മുരളീധരൻ കൂടി ബിജെപിക്കായി ഇറങ്ങിയതോടെ ആറ്റിങ്ങലിലെ പോരാട്ടിന്റെ ആഴം ഏറുകയാണ്. ഇക്കുറി കേന്ദ്രമന്ത്രിയും എംപിയും എംഎഎൽയും തമ്മിലുള് ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കോൺഗ്രസ് സിറ്റിങ് എംപി അടൂർ പ്രകാശിനെത്തന്നെ സ്ഥാനാർഥിയാക്കിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ വർക്കല എംഎൽഎ കൂടിയായ വി ജോയിയെ സിപിഎം ചുമതലയേൽപ്പിച്ചിരിക്കുന്നത്. ബിജെപി തങ്ങളുടെ എക്ലാസ് മണ്ഡലങ്ങളിലൊന്നായി പരിഗണിക്കുന്ന ഇവിടെ കേന്ദ്ര മന്ത്രി വി. മുരളീധരനെയാണ് ഇറക്കിയത്.

വർക്കല മണ്ഡലത്തിലെ എം എൽ എ കൂടിയായ “ജോയ് അണ്ണനെ’ക്കാൾ മികച്ച ഒരു സ്ഥാനാർഥി ഇവിടെയില്ലെന്ന് നാട്ടുകാർക്കറിയാം. ഒപ്പം കഴിഞ്ഞ പത്ത് വർഷത്തിലേറെ പരിപാടികളിലൂടെ മണ്ഡലത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രി വി മുരളീധരനും ബി ജെ പിക്കു വേണ്ടി ആറ്റിങ്ങലിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ മണ്ണിൽ ജാതി സമവാക്യത്തിൽ വിശ്വാസമർപ്പിച്ചാണ് മൂന്ന് മുന്നണികളും മണ്ഡലം പിടിക്കാൻ കരുനീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം പി എന്ന നിലയിൽ മണ്ഡലത്തിൽ തന്റെ സാന്നിധ്യമറിയിച്ച അടൂർ പ്രകാശ് ജനപിന്തുണയിലൂടെ മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്. വർക്കലയിലും കാപ്പിലിലും ഇടവയിലും കടലും കായലും ഇടചേർന്നു കിടക്കുന്നത് പോലെ തന്നെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രവും. ഇരു മുന്നണികളെയും പരിഗണിച്ച ചരിത്രം മണ്ഡലത്തിനുണ്ടെങ്കിലും 1991ൽ സുശീല ഗോപാലൻ സി പി എമ്മിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനു ശേഷം കഴിഞ്ഞ തവണ അടൂർ പ്രകാശിലൂടെയാണ് കോൺഗ്രസ്സിന് മണ്ഡലത്തിൽ വിജയിക്കാനായത്. പാർട്ടിയിലെ തർക്കങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനായതും മണ്ഡലത്തിലെ ജാതീയ ഘടകങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.

അടൂർ പ്രകാശ്‌

കരുത്തുറ്റ നേതാവായിരുന്ന കെ അനിരുദ്ധന്റെ മകൻ എന്ന ലേബലും മണ്ഡലത്തിൽ സമ്പത്തിനെ തുണച്ചിരുന്നു. 1965-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ. ശങ്കർ എന്ന അതികായനെതിരേ അനിരുദ്ധൻ ചിറയിൻകീഴിൽ മത്സരിച്ചപ്പോൾ മൂന്നു വയസുകാരനായ സമ്പത്ത് അച്ഛന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തത് അന്ന് വലിയ വാർത്തയായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് 2019-ൽ നാലാം തവണയും സമ്പത്തിനെ തന്നെയാണ് സിപിഎം കളത്തിലിറക്കിയത്. കോൺഗ്രസും കരുതിക്കൂട്ടിയായിരുന്നു. ഒന്നര പതിറ്റാണ്ടുകാലം എംപിയായിരുന്ന സമ്പത്തിനെ തളയ്ക്കാൻ മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നും തോൽവി അറിഞ്ഞിട്ടില്ലാത്ത അടൂർ പ്രകാശിനെയാണ് അവർ ഗോദയിലെത്തിച്ചത്. എൻഡിഎയ്ക്കായി ബിജെപിയുടെ ശോഭ സുരേന്ദ്രനുമെത്തിയതോടെ കളം കൊഴുത്തു.

ജോയ് അണ്ണൻ സ്റ്റാറാ

ഇടത് മുന്നണിയെ സംബന്ധിച്ചടത്തോളം അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെത്. ഏഴ് ഇടത് എംഎൽഎമാരുള്ള ലോക്സഭാ മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. ഇതിനായി വർക്കല എംഎൽഎ കൂടിയായ വി ജോയിയെ എൽഡിഎഫ് കളത്തിലിറക്കുന്നത്. താഴേത്തട്ടിലുള്ള പ്രവർത്തനത്തിലൂടെ പ്രാദേശിക നേതാവായി വളർന്ന് പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറിയും എംഎൽഎയുമൊക്കെയായി വളർന്നയാളാണ് ജോയ്. പ്രാദേശിക തലത്തിൽ പ്രവർത്തിച്ചതുകൊണ്ടു തന്നെ മണ്ഡലത്തിന്റെ മുക്കുംമൂലും ജോയിക്ക് കൈവെള്ളയിലെ രേഖകൾ പോലെ പരിചിതം. പ്രാദേശിക തലത്തിലുള്ള സൗഹൃദങ്ങളും പ്രവർത്തനങ്ങളും ജോയിക്ക് തുണയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കൂടാതെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉൾപെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞത് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. ആഞ്ഞുപിടിച്ചാൽ ആറ്റിങ്ങൽ ഇങ്ങുപോരുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.

കേന്ദ്ര മന്തിയുടെ വരവ്

ബിജെപിക്ക് ആറ്റിങ്ങൽ വിഐപി മണ്ഡലമാണ്. ബിജെപി തങ്ങളുടെ എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. അതിനുള്ള പ്രധാന കാരണം 2019-ൽ നേടിയ 25 ശതമാനം വോട്ടാണ്. ഇടതുകോട്ടയിൽ ശോഭ രണ്ടു ലക്ഷത്തിലധികം വോട്ടാണ് പിടിച്ചത്. 2014ലെ 10.53 എന്ന ശതമാനത്തിൽ നിന്ന് 24.97 ശതമാനത്തിലേക്ക് ആറ്റിങ്ങലിലെ വോട്ട്‌വിഹിതം ഉയർത്താൻ ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ശോഭയ്ക്ക് കഴിഞ്ഞു. ഇത്തവണ ഇടതിന്റെയും വലതിന്റെയും വോട്ടുബാങ്കുകളിൽ കൃത്യമായ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞാൽ 25 ശതമാനത്തിൽ നിന്ന് 36-38 ശതമാനമാക്കി വോട്ട്‌വിഹിതം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് അവർക്ക്. അതു മുൻനിർത്തിയാണ് വി. മുരളീധരനെത്തന്നെ കളത്തിലിറക്കിയത്.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം. വർക്കലയിലെ കടൽത്തീരത്ത് തുടങ്ങി കാട്ടാക്കടയിലെ വനമേഖലകളിൽ അവസാനിക്കുന്ന മണ്ഡലത്തിന്റെ താത്പര്യങ്ങളും ഭൂമിയുടെ ഘടനപോലെ വ്യത്യസ്തമാണ്. എങ്കിലും ജാതി സമവാക്യങ്ങൾ ശക്തമായ മണ്ഡലത്തിൽ ഇതിൽ തന്നെയാണ് മുന്നണികളുടെ പ്രതീക്ഷയത്രയും. ഇതോടൊപ്പം എല്ലാ ഘടകങ്ങളിലും മുൻതൂക്കം നേടാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് മുന്നണികളും സ്ഥാനാർഥികളും നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

Related Articles

Popular Categories

spot_imgspot_img