തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലണോ? ഇറച്ചിക്ക് കയറ്റി അയക്കണോ? ചെയ്യാവുന്ന കാര്യം ഇതാണ്…

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലണോ? ഇറച്ചിക്ക് കയറ്റി അയക്കണോ? ചെയ്യാവുന്ന കാര്യം ഇതാണ്…

നാട്ടിലിറങ്ങണമെങ്കിൽ നായയെ പേടിക്കണം എന്ന അവസ്ഥയാണ് സംസ്ഥാനത്ത്. തെരുവ് നായകൾ ഒറ്റയ്ക്കും കൂട്ടമായും വിഹരിക്കുകയാണ്. കടിച്ചുകീറാനുള്ള ശൗര്യത്തോടെ റോഡിലും ജംഗ്ഷനുകളിലും നായകൾ അലയുന്നുണ്ട്.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ നായ കടിയേൽക്കുന്നു. പേവിഷ വാക്സിൻ കുത്തിവയ്ക്കുന്നവർക്കും അതിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയുണ്ട്. കൊവിഡിനു ശേഷം ജനങ്ങൾ നേരിടുന്ന പ്രഥാന വെല്ലുവിളിയാണ് തെരുവ് നായ ശല്യം. ഇതിൽ പേപ്പട്ടികളുടെ എണ്ണവും പെരുകി വരുകയാണ്.

കേരളം തെരുവ് നായകളുടെ നാട് എന്ന നിലയിലേക്ക് പ്രശ്നം രൂക്ഷമായി മാറിയിരിക്കുകയാണ് ഇപ്പോൾ. തെരുവ് നായ ആക്രമണത്തിന്റെ വാർത്തകൾ എല്ലാ ദിവസത്തെയും പത്രത്താളുകളിൽ ഇടം തേടുന്നുണ്ട്.

നടന്നു പോകുന്നവരെ കടിക്കുന്നതു കൂടാതെ ബൈക്ക് യാത്രക്കാരുടെ പിന്നാലെ ഓടി മറിച്ചിടുന്നതും അവർക്കു പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറുകയാണ്.ഭയാനകമായ ആ സംഭവത്തിന്റെ ഒാർമകളിൽ നിന്ന് മുക്തയാകാൻ ഏറെ ദിവസങ്ങളെടുക്കും.

തെരുവ് നായയുടെ കടിയേറ്റവർക്ക് മാനസികാഘാതങ്ങളും ഉണ്ടാകുന്ന അസാധാരണമല്ല. ഓടിച്ചിട്ട് കടിക്കുന്നതും അപ്രതീക്ഷിതമായ കടിയേൽക്കുന്നതും കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങി മുറിവേൽക്കുന്നതുമൊക്കെ ഒാർക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ?

സമീപകാല സർവേ പ്രകാരം, പൊതുജന സുരക്ഷ ഉൾപ്പെടെയുള്ള കേരളത്തിൻ്റെ സാമൂഹിക സൂചികകൾ രാജ്യത്തിന് അഭിമാനമാം വിധം മുന്നിലാണ്. എന്നാൽ ഈ സൂചികകൾക്ക് ഒരപവാദമാകുകയാണ് കേരളത്തിലെ തെരുവ് നായ ശലവ്യം. തെരുവ് നായ്ക്കളുടെ ശല്യത്തെ കേരളത്തിലെ 96% നിവാസികളും എതിർക്കുന്നുണ്ടെന്ന് ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (ജിഡിബി) സർവേയിൽ കണ്ടെത്തി.

തെരുവ്നായ്ക്കളുടെ കടിയേറ്റ കേസുകൾ ഇരട്ടിയായി

ഏഴ് വർഷത്തിനുള്ളിൽ കേരളത്തിൽ തെരുവ്നായ്ക്കളുടെ കടിയേറ്റ കേസുകൾ ഇരട്ടിയായി എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിനു വിപരീതമായി, ഉത്തരാഖണ്ഡിൽ സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 64 ശതമാനം പേരും തെരുവ് നായ്ക്കളുടെ സാന്നിധ്യത്തെ സ്വാഗതം ചെയ്തു, ഈ വിഷയത്തിൽ പ്രാദേശിക വിഭജനം പ്രകടമാണ്.

ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ ഹൗ ഇന്ത്യ ലൈവ്സുമായി സഹകരിച്ച് നടത്തിയ ജിഡിബി സർവേ 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടത്തിയിരുന്നു

തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലണോ വേണ്ടയോ, അതിൻ്റെ ആവശ്യകതയും നൈതികതയും തുടങ്ങിയ അനേകം ചർച്ചകൾ സജീവമായി ഇപ്പൊൾ നടക്കുന്നുണ്ടല്ലോ. അതിൽ ഉരുത്തിരിഞ്ഞു വരുന്നത് എന്ത് തന്നെയായാലും, നിലവിൽ ഈ പൊതുജനാരോഗ്യ പ്രശ്നത്തെ നേരിടാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

പൊതു ആരോഗ്യ സംരക്ഷണത്തിനായി
തെരുവ് നായകളുടെ ശാസ്ത്രീയ സെൻസസ് ഇടവേളകളിൽ നടപ്പാക്കുക.

റാബീസ് സർവൈലൻസ് – ചത്തനായകളിലും വളർത്തുമൃഗങ്ങളിലും റാബീസ് പരിശോധന ഏർപ്പെടുത്തുക.

വന്ധ്യകരണവും വാക്സിനേഷനും സമാന്തരമായി ഉറപ്പാക്കുക, ടാഗിംഗ് സംവിധാനത്തിലൂടെ ഫലപ്രാപ്തി നിരീക്ഷിക്കുക.

വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസിംഗും, വാർഷിക വാക്സിനേഷനും കർശനമാക്കുക.

ഹൈ-റിസ്ക് വിഭാഗങ്ങൾക്കായുള്ള മുൻകൂട്ടി കുത്തിവെപ്പുകൾ നൽകുക.

അവബോധ ക്യാമ്പയിനുകൾ – മുറിവുകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് മുതൽ കുത്തിവെപ്പിന്റെ ആവശ്യകത വരെയുള്ള വിഷയങ്ങളിൽ ശക്തമായ പ്രചാരണം.

രോഗ പ്രതിരോധ വാക്സിനേഷൻ ഫോളോ-അപ് സംവിധാനം മെച്ചപ്പെടുത്തുക.

ഭക്ഷണ മാലിന്യ സംസ്കരണ സംവിധാനം ശാസ്ത്രീയമായി സജീവമാക്കുക.

വന്ധ്യകരണം മാത്രം മതിയല്ല; ആൻറി റാബീസ് കുത്തിവെപ്പ് അനിവാര്യമാണ്

തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതിനായി വന്ധ്യകരണം (Animal Birth Control – ABC) നടപടികൾ നടപ്പിലാക്കുന്നത് അത്യാവശ്യമാണ്. എന്നാൽ, അതിനൊപ്പം, ആൻറി റാബീസ് വാക്സിനേഷൻ വർഷാവർഷം കൃത്യമായി നടപ്പാക്കേണ്ടതും, വൈറസിന്റെ സർക്കുലേഷൻ ശൃംഖല നിർത്തലാക്കേണ്ടതുമാണ്. ഏകദേശം 40–70% നായകളിൽ കുത്തിവെപ്പ് നൽകാൻ കഴിയുകയാണെങ്കിൽ, ഹേർഡ് ഇമ്യൂണിറ്റി വഴി റാബീസ് വാട്ടിയടിക്കാൻ സാധ്യതയുണ്ട്.

ഗോവ സംസ്ഥാനത്തിന്റെ മാതൃക ഇവിടെയെല്ലാം പഠിക്കപ്പെടേണ്ടതാണ്. അവിടെ, സെറ്റർഡ് കാമ്പെയ്‌നുകളും ഡോർ-ടു-ഡോർ വാക്സിനേഷനും സ്വീകരിച്ചതിലൂടെ പേവിഷമൂലം മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചു. സന്നദ്ധസംഘടനകളുടെയും സർക്കാരിന്റെയും സഹകരണത്തിൽ ആറ് വർഷം നീണ്ട പദ്ധതിയിലൂടെയാണ് ഈ നേട്ടം.

കഠിനമായ സമീപനം വേണ്ട; ശാസ്ത്രീയ നിരീക്ഷണവും കൃത്യമായ ഇടപെടലുകളും ആവശ്യം


തെരുവ് നായകൾക്ക് കുത്തിവെപ്പും ടാഗിംഗും ചെയ്യുന്നതോടൊപ്പം, ഇവയുടെ എണ്ണത്തിൽ ശാസ്ത്രീയ സെൻസസ് സമയാനുസൃതമായി നടത്തേണ്ടതുണ്ട്. ചത്തനായകളിൽ പോലും റാബീസ് പരിശോധന നടത്താനുള്ള സൗകര്യം ഉണ്ടാകണം. ഇതിലൂടെ വൈറസിന്റെ ട്രാൻസ്മിഷൻ ട്രെൻഡുകൾ മനസ്സിലാക്കാൻ കഴിയും.

കുറുനരികളിൽ നിന്നുള്ള റാബീസ് ‘സ്പിൽ ഓവർ’ സാദ്ധ്യതയും സമാന്തരമായി പഠിക്കേണ്ടതാണ്. കാടിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ ഇവ കൂടുതൽ ഉണ്ടാകാമെന്നതിനാൽ അവിടെ കൂടുതൽ ജാഗ്രത അനിവാര്യമാണ്.

മുൻകൂട്ടി പ്രതിരോധം (Pre-exposure Vaccination): പുത്തൻ നയങ്ങളിലേക്ക് നീങ്ങേണ്ട സമയം
ഇന്നത്തെ സാഹചര്യത്തിൽ, മൃഗങ്ങളെ ഇടപെടുന്നവർക്ക്, വളർത്തുമൃഗങ്ങളുള്ളവർക്കും, കുട്ടികൾക്കും, ഗോത്രവിഭാഗങ്ങളിലുളളവർക്കും തുടങ്ങിയ ഹൈ-റിസ്ക് വിഭാഗങ്ങൾക്കായി, മുൻകൂട്ടി റാബീസ് കുത്തിവെപ്പ് നൽകുന്നത് കൂടുതൽ പ്രസക്തമാണ്.

ഇതിന്റെ പ്രധാന നേട്ടം:

കടിയേറ്റാൽ, രണ്ട് ബൂസ്റ്റർ ഡോസ് മാത്രം മതിയാകുന്നു.

വിലകൂടിയ ഇമ്യുനോ ഗ്ലോബുലിൻ മരുന്നുകൾ വേണ്ടിവരുന്നില്ല.

പ്രതിരോധ ശേഷി നിലനിർത്താൻ സൗകര്യം.

ഇതിന് ഡിജിറ്റൽ റിമൈൻഡർ സംവിധാനങ്ങൾ (SMS, ആപ്പ്, ആരോഗ്യപ്രവർത്തകർ വഴിയുള്ള ഫോളോ-അപ്) ഏർപ്പെടുത്തുന്നത് പ്രധാനമാണ്.

ENGLISH SUMMARY:

Comprehensive rabies prevention through mass vaccination, sterilization, and public awareness: a scientific roadmap to control India’s stray dog menace.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ: അഞ്ചു വയസുകാരൻ...

യുവാവ് കിണറിൽ ചാടി മരിച്ചു

യുവാവ് കിണറിൽ ചാടി മരിച്ചു എറണാകുളം: കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള...

വിമർശനങ്ങളോട് തുറന്നടിച്ച് നീലി

വിമർശനങ്ങളോട് തുറന്നടിച്ച് നീലി സോഷ്യൽ മീഡിയ താരം ഗോപിക കീർത്തി (നീലി) വീണ്ടും...

ഇന്നും കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ്

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ് പാലക്കാട്:  യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ...

Related Articles

Popular Categories

spot_imgspot_img