മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും, എനിക്ക് ഒരതൃപ്തിയും ഇല്ല ; മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന തരത്തിൽ ചില മലയാള മാധ്യമങ്ങൾ നൽകിയ വാർത്തകൾ തള്ളി മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്.
തനിക്ക് യാതൊരു അതൃപ്തിയും ഇല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ വ്യക്തമാക്കി.
മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെയാണ് ശ്രീലേഖയുടെ പ്രതികരണം.
കേരളത്തിൽ വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് നടക്കുന്നതെന്നും, ചില മാധ്യമപ്രവർത്തകർ കള്ളക്കഥകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണെന്നും അവർ വിമർശിച്ചു.
ഫേസ്ബുക്കിലൂടെ പ്രതികരിച്ച ശ്രീലേഖ, ഇന്ന് ഓഫീസിൽ പ്രവേശിപ്പിക്കാതെ ചില മുഖ്യധാരാ മാധ്യമങ്ങൾ ശല്യം ചെയ്തതായും ആരോപിച്ചു.
തന്റെ വാക്കുകളുടെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് തെറ്റായ കഥകൾ പ്രചരിപ്പിക്കുകയാണെന്നും, വിവാദങ്ങൾ സൃഷ്ടിച്ച് റേറ്റിംഗ് നേടാനുള്ള ശ്രമമാണിതെന്നും അവർ പറഞ്ഞു.
“മാധ്യമപ്രവർത്തകർ എന്ത് കള്ളം പറഞ്ഞാലും എനിക്ക് ഒരിക്കലും അതൃപ്തിയില്ലായിരുന്നു, ഇപ്പോഴും ഇല്ല” എന്ന് ആവർത്തിച്ച ശ്രീലേഖ, ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമാണുള്ളതെന്നും വ്യക്തമാക്കി.
താൻ ഒരു അഭിമാനമുള്ള പാർട്ടി പ്രവർത്തകയും സന്തോഷമുള്ള വാർഡ് കൗൺസിലറും സമർപ്പിതയായ ഒരു പൊതുസേവികയുമാണെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തെറ്റായ കഥകൾ പ്രചരിപ്പിക്കുന്ന മൂന്നാംകിട മാധ്യമപ്രവർത്തകർക്കുള്ള മറുപടിയെന്ന നിലയിലാണ് ഈ പ്രതികരണമെന്നും അവർ കൂട്ടിച്ചേർത്തു.
English Summary
Former DGP and BJP councillor R. Sreeklekha has dismissed media reports claiming she was unhappy over not being appointed as the Thiruvananthapuram Corporation Mayor. In a strongly worded Facebook post, she accused certain media outlets of spreading false stories for ratings and clarified that she remains content and proud to serve as a BJP worker and ward councillor.
r-sreeklekha-denies-discontent-over-mayor-post
R Sreeklekha, Thiruvananthapuram Corporation, BJP Kerala, Mayor Controversy, Media Criticism, Kerala Politics









