web analytics

ഭർത്താവില്ലാത്ത സമയത്തെല്ലാം അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു…വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി

വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് പറഞ്ഞ് ബലാൽസംഗക്കേസ് നിഷ്കരുണം തള്ളി മധ്യപ്രദേശ് ഹൈക്കോടതി.മൂന്ന് മാസമായി അയാളുമായി അടുപ്പത്തിലായിരുന്നു. ഭർത്താവില്ലാത്ത സമയത്തെല്ലാം വീരേന്ദ്ര യാദവ് വീട്ടിൽ വരാറുണ്ടായിരുന്നു. 

ഈ സമയത്തെല്ലാം പരസ്പര സമ്മതോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു….

ബലാൽസംഗ കേസിൽ ഒരുവർഷം ജയിലിൽ കിടക്കേണ്ടി വന്നയാൾക്കെതിരെ പരാതിക്കാരി നൽകിയ മൊഴിയിലെ ഈ വാചകങ്ങൾ എടുത്ത് ഉദ്ധരിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള ഇക്കാര്യങ്ങൾ പരിഗണിച്ചാൽ തന്നെ കേസ് നിലനിൽക്കില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

ഒരിക്കൽ പോലും ബലാൽക്കാരമായോ ഭീഷണിപ്പെടുത്തിയ ശേഷമോ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. 

ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയതായും യുവതിയുടെ മൊഴിയുണ്ട്. 

ഇതെല്ലാം കണക്കിലെടുത്താൽ ഇത്തരം പരാതികൾ മുളയിലെ നുള്ളേണ്ടതാണെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളൊന്നും കേസിൽ ഉണ്ടായിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുമെന്നും ജസ്റ്റിസ് മനീന്ദർ എസ് ഭട്ടിയുടെ ഉത്തരവിൽ പറയുന്നു.

പൂർണസമ്മതത്തോടെയാണ് പരാതിക്കാരി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും യാതൊരുവിധ വാഗ്ദാനങ്ങളും നല്കിയിട്ടില്ലെന്നും വീരേന്ദ്ര യാദവ്  കോടതിയെ ബോധിപ്പിച്ചു. 

ബന്ധം തുടർന്ന കാലഘട്ടത്തിൽ ഒരിക്കൽ പോലും വ്യാജ വാഗ്ദാനങ്ങൾ നല്കി ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്ന കാര്യം കോടതിക്കും ബോധ്യമായി. 

അതുകൊണ്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ല. വീരേന്ദ്രർ യാദവിനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം റദ്ദാക്കി പ്രതിയെ ഉടനടി വിട്ടയക്കണമെന്നാണ് കോടതി ഉത്തരവ്.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത്

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത് ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട:...

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: മലയാള സിനിമയിലെ വളർന്നുവരുന്ന ഒരു യുവനടിക്ക് നേരെ ആരാധന മൂത്ത്...

Related Articles

Popular Categories

spot_imgspot_img