web analytics

ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ; പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനായി ഉപയോഗിച്ചേക്കും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ. ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിന്റെ പാരിതോഷികമായിട്ടാണ് ആഡംബര വിമാനം സമ്മാനിക്കാൻ ആലോചിക്കുന്നത്.

എന്നാൽ, വാഗ്ദാനം പരിഗണനയിലാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചതോടെ വിവാദം. യുഎസ് പ്രതിരോധ വകുപ്പിന് ഖത്തർ സമ്മാനിക്കാനൊരുങ്ങുന്ന ബോയിങ് 747–8 വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതുൾപ്പെടെ ഖത്തറുമായി യുഎസിന് വളരെ അടുത്ത ബന്ധമാണ്. പുതിയൊരു എയർ ഫോഴ്സ് വൺ വാങ്ങുന്നതിനെക്കാൾ നല്ലത് ഖത്തറിന്റെ സമ്മാനം സ്വീകരിക്കുന്നതാണെന്നാണ് ട്രംപിന്റെ നിലപാട്.

പുതിയ ബോയിങ് 747–8 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. ഖത്തർ വിമാനം വൈറ്റ്ഹൗസ് സ്വീകരിച്ചാൽ, യുഎസ് സർക്കാരിനു ലഭിച്ചിട്ടുള്ള വിലകൂടിയ പാരിതോഷികങ്ങളിലൊന്നായി മാറും.

ഈ വിമാനം പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം താൻ ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇതിന്റെ നിയമവശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു! Thiruvananthapuram: നഗരത്തിൽ...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ വേണം

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

Related Articles

Popular Categories

spot_imgspot_img