തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് തോക്ക് ലൈസന്‍സിന് പി വി അൻവർ എംഎൽഎ അപേക്ഷ നൽകിയിരുന്നു. PV Anwar with a picture of a basket of lemons on Facebook
ഇതിനു പിന്നാലെ അൻവറിനു യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇപ്പോഴിതാ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ.
ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി കത്തുന്ന വിവാദങ്ങൾക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി.
ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി കളക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു. ഇതിനെതിരെയാണ് പരിഹാസവുമായി യൂത്ത് ലീഗ് എത്തിയത്. ഒരു കളിത്തോക്ക് അൻവറിന് അയച്ചു നൽകി. ഈ കളിത്തോക്കിനെയാണ് പകരം ഒരു കൊട്ട നാരങ്ങ കൊണ്ട് ഫേസ് ബുക്കിൽ നേരിട്ടത്.
പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
“കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു..♥️
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..♥️