web analytics

ഈ പോത്തിന്റെ വിലയ്ക്ക് 10 ബെൻസ് വാങ്ങാം; ബീജം വിറ്റ് മാസം നേടുന്നത് 5 ലക്ഷം, രൂപ; പുഷ്കർ മേളയിലെ സൂപ്പർസ്റ്റാർ ‘അൻമോൽ’

പുഷ്കർ മേളയിലെ സൂപ്പർസ്റ്റാർ ‘അൻമോൽ’ ബീജം വിറ്റ് മാസം നേടുന്നത് 5 ലക്ഷം, രൂപ

ഹരിയാനയിൽ നിന്ന് വരുന്ന ‘അൻമോൽ’ എന്ന വിലപിടിപ്പുള്ള പോത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പുതിയ സെൻസേഷൻ.

1,500 കിലോഗ്രാം ഭാരവും അത്യാകർഷകമായ വ്യക്തിത്വവുമാണ് അൻമോളിനെ ഇന്റർനെറ്റിൽ വൈറൽ താരമാക്കിയത്.

23 കോടി രൂപ വരെ വില പറയപ്പെടുന്ന ഈ ഇനത്തിലുള്ള പോത്ത് പ്രശസ്തമായ പുഷ്കർ മേളയിലെ ഏറ്റവും വലിയ താരമാണ്.

മേളയിൽ എത്തുന്നവരിൽ ഭൂരിഭാഗമാളുകളും അൻമോളെ ഒരു തവണയെങ്കിലും കാണുകയാണ് ലക്ഷ്യമിടുന്നത്.

പുഷ്കർ മേളയിലെ സൂപ്പർസ്റ്റാർ ‘അൻമോൽ’ ബീജം വിറ്റ് മാസം നേടുന്നത് 5 ലക്ഷം, രൂപ

പുഷ്കർ മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിലയേറിയ കന്നുകാലികൾ എത്തിച്ചേരാറുണ്ട്. എങ്കിലും, അൻമോൽ പോലൊരു പോത്തിനെ കാണാൻ സാധിക്കുന്നതല്ല .

ഭീമാകാരമായ ശരീരം, തിളങ്ങുന്ന തൊലി, പുത്തനുണർവ് നിറഞ്ഞ ശാരീരികാവസ്ഥ — ഇവ ഒക്കെ അൻമോളിനെ സാധാരണ മൃഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനാക്കി കാണിക്കുന്നു.

ആറ് വർഷം മുൻപ് തന്നെ ഈ പോത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് മുതൽ സമൂഹമാധ്യമങ്ങളിലും കൃഷി മേഖലയിലും ഈ മൃഗത്തിന് ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്.

ഒരു സാധാരണ പോത്തിന്റെ വിലയുടെ നൂറുമടങ്ങാണ് അൻമോളിന്റെ വില. വിദേശ വാഹനങ്ങളുമായി താരതമ്യം ചെയ്‌താൽ, അൻമോളെ സ്വന്തമാക്കാൻ ആവശ്യമായ വിലയ്ക്ക് രണ്ട് റോള്സ് റോയ്‌സ് കാറുകളോ, പത്ത് ബെൻസ് വാഹനങ്ങളോ വാങ്ങാനാവും.

അൻമോളിന്റെ ഉടമയായ ഗിൽ ഈ പോത്തെ ഒരു സമ്പത്തിന്റെ ചിഹ്നമായിട്ടാണ് കാണുന്നത്. ഈ പോത്തിൽ നിന്ന് ലഭിക്കുന്ന ബീജവിൽപനയിലൂടെ പ്രതിമാസം 5 ലക്ഷം രൂപയുടെ വരുമാനം അദ്ദേഹം നേടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആഴ്ചയിൽ രണ്ട് തവണയാണ് ബീജം ശേഖരിക്കുന്നത്. അൻമോളിന്റെ ആരോഗ്യവും ഭംഗിയും കാത്തുസൂക്ഷിക്കാൻ പ്രത്യേക പരിചരണമാണ് നൽകുന്നത്. എട്ടു വയസ്സുള്ള അൻമോളിന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവുകൾ മാത്രം 1500 രൂപവരെ വരുന്നു.

250 ഗ്രാം ബദാം, 4 കിലോ മാതളം, 30 ഏത്തപ്പഴം, 5 ലിറ്റർ പാൽ, 20 മുട്ട തുടങ്ങിയ സമൃദ്ധമായ ഭക്ഷണക്രമമാണ് ഈ പോത്തിന് ലഭിക്കുന്നത്. നെയ്യ്, സോയാബിൻ, ചോളം, പച്ചപ്പുല്ല് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള സമീകൃതവും സമ്പുഷ്ടവുമായ ഭക്ഷണക്രമമാണ് അൻമോൽ ഇത്രയും വലിയയും മനോഹരവുമായ ശരീരഘടന നേടിയതിനു പിന്നിലെ രഹസ്യം.

ശരീരത്തിന്റെ തിളക്കം നിലനിർത്താൻ ദിവസത്തിൽ രണ്ടുതവണ എണ്ണതേച്ചും കുളിപ്പിച്ചും ത്വക്ക് പരിപാലനം നടത്തുന്നുവെന്നതാണ് കൂടുതൽ ശ്രദ്ധനേടുന്ന കാര്യം.

ആരോഗ്യപരിശോധനകൾ, വ്യായാമം, ശുചിത്വപരിപാലനം എന്നിവകളും അൻമോളിന്റെ ദിനചര്യയിൾ ഉൾപ്പെടുന്നു. മികച്ച പരിചരണം ലഭിക്കുന്ന ജീവിയാണ് അൻമോൽ.

ഒരു സാധാരണ മുറ പോത്തിന്റെ ആയുസ്സ് സാധാരണയായി 25 വർഷം വരെയാണെങ്കിലും, ഇത്തരത്തിൽ ആരോഗ്യകരമായ ജീവിതശൈലി തുടരുകയാണെങ്കിൽ അൻമോളിന്റെ ആയുസ്സ് കൂടുതൽ നീളുന്നതിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു.

ഒക്ടോബർ 30 മുതൽ നവംബർ 5 വരെ നീളുന്ന പുഷ്കർ മേളയിൽ വർഷംതോറും അസംഖ്യ കന്നുകാലികളെ പ്രദർശിപ്പിച്ചുവരുന്നുണ്ടെങ്കിലും ഈ വർഷം ഭൂരിപക്ഷം സന്ദർശകരുടെയും ശ്രദ്ധ അൻമോളിനെയാണ് നേടിയത്.

മേളയിൽ എത്തുന്നവർ മാത്രം അല്ല, സോഷ്യൽ മീഡിയയിലൂടെയും ലോകമെമ്പാടുമുള്ള ആളുകളും ഈ പശുവിനെ പ്രശംസിക്കുന്നുണ്ട്. അൻമോളുടെ വിഡിയോകൾ Instagram, Facebook, YouTube തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ട്രെൻഡിംഗാണ്.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും...

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി തിരുവനന്തപുരം:കേരളത്തിന്റെ...

വെടിവച്ച് കൊലപ്പെടുത്തി, വാഹനം കത്തിച്ചു; കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ്

കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ് ഓട്ടാവ ∙ കാനഡയിൽ നടന്ന...

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു വാഷിങ്ടൺ ∙ കുടിയേറ്റത്തിനല്ലാത്ത വീസയുമായി (Non-Immigrant...

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

Related Articles

Popular Categories

spot_imgspot_img