ഐപിഎല്ലില്‍ പഞ്ചാബിന് മുന്നിൽ തകർന്നു തരിപ്പണമായി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്‌സ് വിജയം ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ചെന്നൈയെ 162-ല്‍ ഒതുക്കിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്‌കോറര്‍.
ഓൾ റൗണ്ട് മികവാണ് പഞ്ചാബിനെ തുണച്ചത്. ജോണി ബിയർസ്‌റ്റോ, റൈലി റൂസോ തുടങ്ങിയവരൊന്നും മോശമാക്കിയില്ല. 163 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിയ പഞ്ചാബിന് തുടക്കം അത്ര ശുഭകരമായിരുന്നില്ല. നാലാം ഓവറിൽ തന്നെ ഓപ്പണർ പ്രഭസിമ്രാൻ സിംഗിന്റെ വിക്കറ്റ് തെറിച്ചു. തുടർന്ന് രണ്ടാം ബാറ്റെടുത്ത ബെയർ സ്റ്റോ – റൂസോ സഖ്യം പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. ഇരുവരുടെയും 64 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബിനെ രക്ഷിച്ചത്. ബിയർസ്‌റ്റോ മടങ്ങിയതോടെ റൂസോ ഒറ്റയ്ക്ക് ഭാരം ചുമലിലേറ്റി. പന്ത്രണ്ടാം ഓവറിൽ പുറത്താക്കുമ്പോൾ 43 റൺസായിരുന്നു സമ്പാദ്യം. ഇരുവരും പുറത്തായതോടെ പരുങ്ങിയ പഞ്ചാബിനെ നാലാം വിക്കറ്റിൽ ഒന്നിച്ച് ശശാങ്കസിംഗ് ക്യാപ്റ്റൻ സാം കരൺ കൂട്ടുകെട്ട് വിജയത്തിൽ എത്തിച്ചു.