News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഇനി പഴയതു പോലെ പറ്റില്ല; വർഷത്തിൽ മൂന്നു തവണ പി.ടി.എ പൊതുയോഗം ചേരണമെന്ന് കർശന നിർദേശം

ഇനി പഴയതു പോലെ പറ്റില്ല; വർഷത്തിൽ മൂന്നു തവണ പി.ടി.എ പൊതുയോഗം ചേരണമെന്ന് കർശന നിർദേശം
July 19, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും അധ്യയനവർഷത്തിൽ മൂന്നുതവണ പി.ടി.എ പൊതുയോഗം കർശനമായും ചേരണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മിക്ക സ്‌കൂളുകളിലും ഓരോ അധ്യയനവർഷത്തിലും പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.(PTA general meeting should be held three times a year)

ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരുമാസത്തിനുള്ളിലും മറ്റെല്ലാ സ്‌കൂളുകളിലും 31-നകവും ആദ്യ പൊതുയോഗം നടത്തണം. രണ്ടാമത്തെ പൊതുയോഗം അർധവാർഷിക പരീക്ഷയ്ക്കുമുൻപും മൂന്നാമത്തേത് ഹയർസെക്കൻഡറി സ്‌കൂളുകളിൽ പൊതുപരീക്ഷകൾ ആരംഭിക്കുന്നതിന്റെ ഒരുമാസം മുൻപും മറ്റ്‌ സ്‌കൂളുകളിൽ ഫെബ്രുവരി അവസാനവാരവും നടത്തണം.

വിദ്യാർഥിയുടെ രക്ഷകർത്താവ് എന്ന നിലയിൽ അതത് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിയുടെ അമ്മയ്ക്കോ അച്ഛനോ മാത്രമേ പി.ടി.എ. കമ്മിറ്റിയിൽ അംഗമാകാൻ അർഹതയുള്ളൂവെന്നും പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ കാലാവധി മൂന്നുവർഷമായി പരിമിതപ്പെടുത്തിയത് കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.

Read Also: മുത്തങ്ങയിൽ കുടുങ്ങിയ അഞ്ഞൂറ് പേരെയും പുറത്തെത്തിച്ചു; പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും രക്ഷാപ്രവർത്തനം രാത്രിയിലെ ശക്തമായ മഴയിൽ

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News

പിടിഎ തെരഞ്ഞെടുപ്പിൽ പാർട്ടി പിന്തുണക്കുന്ന പാനൽ തിരഞ്ഞെടുത്തില്ല; ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തി സിപ...

News4media
  • Kerala
  • News

പി.ടി.എ, എസ്‌.എം.സി, സ്‌റ്റാഫ്‌ മീറ്റിങ്, യാത്രയയപ്പ്‌ ചടങ്ങുകൾ… ഒന്നും സ്കൂൾ പ്രവൃത്തിസമയത്ത്​ വേണ്...

News4media
  • Kerala
  • News
  • Top News

രാവിലെ സ്കൂളിലേക്ക് വരും, പിന്നെ ഭരണം തുടങ്ങും; വർഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തന്നെ; പിടിഎക്കാരെ ഒ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]