പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദ്നെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്.
പരാതിക്കാരി പറഞ്ഞ സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പോലീസ് സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട് തേടിയത്. വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുള്ള സിനിമകളുടെ സ്ക്രീനിംഗ് നടപടികൾക്കിടെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി നൽകിയത്.
തുടർന്ന് മുഖ്യമന്ത്രി ഈ പരാതി കന്റോൺമെന്റ് പോലീസിന് കൈമാറി. പോലീസിന് മുന്നിലും പരാതിക്കാരി മൊഴി ആവർത്തിച്ചു.
അതേസമയം, ആരോപണങ്ങൾ കുഞ്ഞുമുഹമ്മദ് നിഷേധിച്ചിട്ടുണ്ട്. താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരി സംഭവത്തെ തെറ്റിദ്ധരിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും, ഇതുവരെ തനിക്കെതിരെ ഇത്തരമൊരു പരാതി ഉണ്ടായിട്ടില്ലെന്നും കുഞ്ഞുമുഹമ്മദ് വിശദീകരിച്ചു.
ഡിസംബർ 13ന് ആരംഭിക്കാനിരിക്കുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് കഴിഞ്ഞ മാസം ആറിന് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. പോലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു.
എന്നാൽ, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാൻ തയ്യാറാണെന്നും തനിക്കെതിരെ മുൻപൊരിക്കലും ഇത്തരത്തിലുള്ള ഒരു പരാതി ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ഡിസംബർ 13ന് നടക്കാനിരിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം.
ഐഎഫ്എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഇവിടെ വെച്ച് വനിതാ ചലച്ചിത്ര പ്രവർത്തകയോട് മോശമായി പെരുമാറിയതായാണ് പരാതി.
English Summary
Police have informed the Thiruvananthapuram Sessions Court that there is prima facie substance in the sexual harassment complaint against filmmaker and former MLA P. T. Kunhumuhammad. CCTV footage confirms his presence at the hotel during the time mentioned by the complainant. The report was submitted while the court was considering his anticipatory bail plea. The case was registered based on a complaint by a woman film professional, alleging inappropriate behavior during the screening process for Malayalam films selected for the International Film Festival of Kerala (IFFK). Kunhumuhammad has denied the allegations, stating that there was no misconduct and that the complainant may have misunderstood the situation.
pt-kunhumuhammad-sexual-harassment-case-police-report
PT Kunhumuhammad, sexual harassment complaint, Malayalam cinema, IFFK, anticipatory bail, Kerala police, court report, women in cinema









