ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും യുദ്ധവുമായി ബന്ധമുള്ള കമ്പനികളിൽ നിന്നും സർവകലാശാലകൾ അകലണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ ക്യാമ്പസുകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. കൊളംബിയ ,യേൽ, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി , ബോസ്റ്റൺ തുടങ്ങിയ സർവകലാശാലകളാണ് പ്രക്ഷോഭത്തിന്റെ ശക്തികേന്ദ്രം. 700 വിദ്യാർഥികളെ പ്രക്ഷോഭത്തിന്റ പേരിൽ അറസ്റ്റ് ചെയ്‌തെങ്കിലും പ്രക്ഷോഭം അടങ്ങുന്ന മട്ടില്ല.
ഇതിനിടെ പ്രക്ഷോഭം ജൂതവിരോധം പടർത്തുന്നുവെന്ന ആരോപണവും ഇസ്രായേലിനെ അനുകൂലിച്ചുള്ള ഐക്യദാർഡ്യ പരിപാടികളും ക്യാമ്പസുകളിൽ നടക്കുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ക്യാമ്പസുകൾ അസ്വസ്ഥമാകുന്നത് ജോ ബൈഡനെ പ്രതിസന്ധിയിലാക്കും. വിയറ്റ്‌നാം യുദ്ധകാലത്താണ് ഇതിനുമുൻപ് അമേരിക്കൻ ക്യാമ്പസുകൾ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുത്തത്. അന്നും ക്യാമ്പസിൽ കയറി പോലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.
Read also: ദുബൈയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് മാത്രം