ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്
ലണ്ടൻ: തീവ്രവലതുപക്ഷ നേതാവ് ടോമി റോബിൻസൺ നേതൃത്വത്തിൽ ലണ്ടനിൽ നടന്ന കൂറ്റൻ കുടിയേറ്റവിരുദ്ധ റാലിയിൽ 1.10 ലക്ഷം പേർ പങ്കെടുത്തു.
ബ്രിട്ടീഷ് പതാകയ്ക്കൊപ്പം ഇസ്രയേൽ യും യുഎസ് പതാകകളും ഉയർത്തിയ പ്രകടനക്കാർ, ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. റാലിയിൽ യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി.
റാലിയിൽ വെർച്വൽ പ്രസംഗം നടത്തിയ ഇലോൺ മസ്ക്, “അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ അക്രമം അനിവാര്യമാകും. ലേബർ പാർട്ടി സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കണം.
വോട്ടുകൾ നേടാനായി ഇടതുപക്ഷം കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്യുന്നു, അത് തടയണം. ബ്രിട്ടനിൽ വിപ്ലവകരമായ സർക്കാർമാറ്റം വേണം” എന്ന് പറഞ്ഞു.
യൂറോപ്പിലെ കുടിയേറ്റവിരുദ്ധ നേതാക്കളും വിഡിയോ സന്ദേശങ്ങൾ വഴി പങ്കാളികളായി. സംഘർഷത്തിൽ **26 പോലീസുകാർക്ക് പരിക്കേറ്റു. 25 പേർ അറസ്റ്റിലായി.
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന വിഷയം കുടിയേറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെ അഭിപ്രായ സർവേകളിൽ, കുടിയേറ്റവിരുദ്ധ പാർട്ടിയായ റിഫോം യുകെക്ക് വൻ പിന്തുണ ലഭിച്ചിട്ടുമുണ്ട്.
കുടിയേറ്റവിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന ടോമി റോബിൻസൺ, യുഎസിലെ ട്രംപ് അനുകൂല ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
“ബ്രിട്ടിഷ് പതാക സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും പ്രതീകമാണ്. അതിനെ വിഭജനത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും ചിഹ്നമാക്കി മാറ്റാൻ അനുവദിക്കില്ല,” എന്നാണ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ പ്രതികരണം.
‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റ കുറ്റവാളികളോട് മൃദു സമീപനം ഒരിക്കലും ഉണ്ടാകില്ലന്നു മുന്നറിയിപ്പ് നൽകി.
കർണാടകയിൽ നിന്നുള്ള 50 കാരനായ ചന്ദ്രമൗലിയെ (നാഗമല്ലയ്യ) ക്യൂബ സ്വദേശി യോർദാനിസ് കോബോസ് മാർടിനസ് (37) കഴുത്തറുത്തുകൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരിക്കലും സംഭവിക്കരുതായിരുന്ന ദുരന്തമാണിതെന്നും, കുറ്റവാളിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് ആരോപിച്ചതനുസരിച്ച്, ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ പ്രതി ഇതിനുമുമ്പും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, വാഹന മോഷണം, നിയമവിരുദ്ധ തടങ്കൽ തുടങ്ങി ഗുരുതര കുറ്റങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഇയാളെ പുറത്തുവിട്ടു. ക്യൂബയ്ക്കുപോലും വേണ്ടാത്ത ഒരാളെ യുഎസിൽ തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ട്രംപിന്റെ ശക്തമായ നിലപാട്.
ടെക്സസിൽ നടന്ന കൊലപാതകത്തിന് പിന്നിൽ വാഷിങ് മെഷീൻ തകരാറിനെച്ചൊല്ലിയ തർക്കമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യയും മകനും തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൊലപാതകത്തിന് ശേഷം പ്രതി തല അറുത്ത് കാലുകൊണ്ട് രണ്ട് തവണ തട്ടിത്തെറിപ്പിക്കുകയും, തുടർന്ന് മാലിന്യപ്പാത്രത്തിൽ തള്ളിക്കളയുകയും ചെയ്തു.
ഹോട്ടൽ മാനേജരായ ചന്ദ്രമൗലിയെ ഭാര്യയുടെയും പതിനെട്ടുകാരനായ മകന്റെയും മുന്നിൽ തന്നെയായിരുന്നു ക്രൂരമായ ആക്രമണം.
പ്രതി വടിവാളുമായി എത്തിയപ്പോൾ ചന്ദ്രമൗലി ഓഫീസ് മുറിയിലേക്കോടിയെങ്കിലും, പിന്നാലെ ചെന്ന ഇയാൾ കഴുത്തറുത്തുകൊന്നു.
‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’
ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം തുറന്നു പറഞ്ഞത്.
എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് വളരെ പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നത് തങ്ങളേക്കാള്‍ യൂറോപ്പിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്.
യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ത്യക്കും റഷ്യയ്ക്കും എതിരായ നടപടികള്‍ കര്‍ശനമായി താന്‍ തുടരുമെന്നും ആണ് ട്രംപിന്റെ നിലപാട്.
അതിനിടെ ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു.
യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്നാണ് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആവശ്യപ്പെട്ടത്.