web analytics

മാവോയിസ്റ്റ് ബന്ധം; പ്രഫ. സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി, ആറു പേരെ വിട്ടയച്ചു

മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. ജി.എന്‍.സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. സായ്ബാബയെ ഉള്‍പ്പെടെ ആറു പേരെ ബോംബെ ഹൈക്കോടതി വിട്ടയച്ചു. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സായ്ബാബ ഉള്‍പ്പെടെ 5 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 10 വര്‍ഷം തടവുമായിരുന്നു 2017ല്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ. ഈ വിധി ഹൈക്കോടതി റദ്ദാക്കി.

യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്നു വിലയിരുത്തി പ്രതികളെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ഒക്‌ടോബര്‍ 2022ല്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഈ വിധി തടഞ്ഞ സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. സായിബാബയെ 2022ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിചാരണക്കോടതി സായ്ബാബയെ ശിക്ഷിച്ചത് തെളിവുകള്‍ വിശദമായി പരിശോധിച്ചാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്.

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയിലെ കോടതിയാണ് 2017 ല്‍ സായ്ബാബയ്ക്കും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. മറ്റൊരുപ്രതി വിജയ് ടിര്‍ക്കിക്ക് 10 വര്‍ഷം തടവും. എച്ച1എന്‍1 പനി ബാധിച്ചു പാണ്ഡു ഓഗസ്റ്റില്‍ ജയിലില്‍ മരിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായിരിക്കെയാണു മഹാരാഷ്ട്ര പൊലീസ് സായ്ബാബയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജോലി നഷ്ടപ്പെട്ടു. വൃക്കരോഗം ഉള്‍പ്പെടെ അലട്ടുന്ന അദ്ദേഹം ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി മോചനത്തിന് അപേക്ഷിച്ചെങ്കിലും വിട്ടയച്ചില്ല. അമ്മ മരണക്കിടക്കയിലായിരിക്കെ കാണാന്‍ ജാമ്യം നൽകിയിരുന്നില്ല.

 

Read Also: ഭക്ഷണശേഷം മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു, പൊള്ളലേറ്റ് രക്തം തുപ്പി അഞ്ചുപേര്‍; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ കാസർകോട്...

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ നിന്ന് വന്ന കപ്പലിനെതിരെ

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം പത്തനംതിട്ട: കോയിപ്രത്ത് ദമ്പതികൾ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ്...

Related Articles

Popular Categories

spot_imgspot_img