web analytics

ആര്യാടൻ ഷൗക്കത്തിനു വേണ്ടി വോട്ടു ചോദിക്കാൻ പ്രിയങ്കാഗാന്ധി എത്തും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി എത്തും.

വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂൺ 9,10,11 തീയതികളിൽ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളിലൊന്നിൽ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

ഒരു ദിവസം പൂർണമായും പ്രിയങ്കാഗാന്ധി ആര്യാടൻ ഷൗക്കത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. പി വി അൻവർ രാജിവെച്ചതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23 ന് വോട്ടെണ്ണൽ നടക്കും. യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്തും, എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും മത്സരിക്കുന്നു.

ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജും, സ്വതന്ത്രനായി പി വി അൻവറും മത്സരരംഗത്തുണ്ട്. എസ്ഡിപിഐ അടക്കം 14 സ്ഥാനാർത്ഥികളാണ് നിലമ്പൂരിൽ മത്സരരംഗത്തുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img