ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ് പിടികൂടി. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേക്(25) ആണ് പിടിയിലായത്.
4.5 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ ജോലി ചെയ്തുവരികയാണ് വിവേക്.
ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെപക്കൽ നിന്നും എംഡിഎംഎ പിടികൂടിയത്.
ഡി അഡിക്ഷൻ സെന്ററിലെ സ്ഥാപന അധികാരികൾ അറിയാതെ സെന്ററിൽ വരുന്ന രോഗികൾക്കും ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് അന്വേഷണം നടത്തിയത്. അങ്കമാലി കേന്ദ്രീകരിച്ച മയക്കു മരുന്നുലോബിയിലെ കണ്ണിയാണ് പിടിയിലായ വിവേക്.
കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങളിലാണ് എംഡിഎംഎ വില്പന നടത്തിയിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.
ഇതിനായി കോഡു ഭാഷ ഉപയോഗിച്ചിരുന്നതായും വിവേക് മറ്റ് രാസലഹരിക്കേസുകളിലും പ്രതിയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഡാൻസാഫ് സംഘത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കറുത്ത കവറിൽ ഒളിപ്പിച്ചായിരുന്നു ഇവർ ലഹരി വസ്തുക്കൾ കടുത്താൻ ശ്രമിച്ചത്.
ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശമദ്യവുമടങ്ങുന്ന രണ്ടുകോടിയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. ഒമാനിൽ നിന്നാണ് ഇവർ ലഹരിവസ്തുക്കൾ ഇവിടേക്ക് എത്തിച്ചത്.
എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ നേരെപ്പോയത് കല്ലമ്പലത്തേക്കാണ്. ഇവർ സഞ്ചരിച്ച കാറിനു പുറകിലായി പിക്കപ്പ് വാനുമുണ്ടായിരുന്നു. പിന്തുടർന്നെത്തിയ പോലീസ് കല്ലമ്പലത്ത് വച്ച് വാഹനം തടയുകയായിരുന്നു. പിന്നീട് വാഹനം പരിശോധന നടത്തുകയുമായിരുന്നു.
ഇന്നോവ പരിശോധിച്ചില്ലെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ തൊട്ടു പിന്നാലെ വന്ന പിക്കപ്പ് വാനിലായിരുന്നു ഈന്തപ്പഴ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും അതിനോടൊപ്പം മദ്യവും കണ്ടെടുത്തത് ലഹരി മാഫിയയ്ക്കിടയിൽ ‘ഡോൺ’ എന്ന വിളിപ്പേരുള്ള വ്യക്തിയാണ് പിടിയിലായ സഞ്ജു എന്ന് പോലീസ് പറഞ്ഞു.
നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. ദിവസങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വളർത്തു നായ്ക്കളെ കാവലാക്കി സഞ്ജു ലഹരിക്കച്ചവടം നടത്തിയിരുന്നു. അന്വേഷിച്ചെത്തുന്ന പോലീസുകാരെ പട്ടികളെ അഴിച്ചുവിട്ട് ഭയപ്പെടുത്തുന്ന പതിവും ഇയാൾക്ക് ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
എന്നാൽ പിടികൂടിയ ലഹരി വസ്തുക്കൾ തന്റേതല്ലെന്നാണ് ഇപ്പോഴും സഞ്ജു വാദിക്കുന്നത്. എന്നാൽ അത് സഞ്ജുവിന്റേതാണെന്ന തെളിയിക്കുന്ന കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നു.
Summary: Excise officials arrested a private de-addiction center staff member with MDMA in Koratty. The accused, identified as Dooly Vivek (25) from Mangattukara, Chettarikol, was caught with the banned substance.