web analytics

നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറി:VIDEO

നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറി

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിയുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.

ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആക്കി.
ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു.

ശനിയാഴ്ച 12- മണിയോടെ ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം നടന്നത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിൽ പോവുകയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽപെട്ടത്.ബസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

ഡ്രൈവറെ നാട്ടുകാർ കുറെ ദൂരം പിന്തുടർന്നുവെങ്കിലും മതിൽ ചാടി ഒരു പറമ്പിലൂടെ ഓടി രക്ഷപ്പെട്ടു.

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി.

മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശ (52)നാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ മുരുകേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.

കണ്ടുനിന്നവര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സനല്‍കി…Read More

കെഎസ്ആർടിസി ബസ് കാറിൽ ഉരഞ്ഞു; ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്, സംഭവം ആലുവയിൽ

കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.

തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ ആരോപണം. സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു ആഴ്ച മുമ്പാണ് സംഭവം നടന്നത്. ആലുവയിൽ നിന്നും…Read more

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ബ്രേക്ക് കൈ കൊണ്ടമർത്തിപ്പിടിച്ച് കണ്ടക്ടർ, സംഭവം കണ്ണൂരിൽ

കണ്ണൂർ: ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനായിരുന്നു സംഭവം.

രക്ത സമ്മർദം കുറഞ്ഞ ഡ്രൈവർ അബോധാവസ്ഥയിലായതോടെ നിയന്ത്രണം നഷ്ടമായ ബസ് പിന്നോട്ട് നീങ്ങി. ഉടൻ തന്നെ ഓടിയെത്തിയ കണ്ടക്ടർ കൈ കൊണ്ട് ബ്രേക്ക് അമർത്തി ബസ്…Read more

നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് കടയിലിടിച്ച് കയറി; രണ്ടു പേർക്ക് പരിക്ക്

മുണ്ടക്കയത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് സമീപത്തെ കടയിൽ ഇടിച്ച് കയറി. ബസ് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലിലാണ് സംഭവം.

കയറ്റം കയറുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുളുകയായിരുന്നു. മുണ്ടക്കയം – പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദൻസ് ബസാണ് അപകടത്തിൽ പെട്ടത്.

Summary: a private bus lost control and crashed into the shelter.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ ‘ദക്ഷിണേന്ത്യയുടെ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

Related Articles

Popular Categories

spot_imgspot_img