കാലിടറിയപ്പോൾ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്.എന്നാൽ തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാൽ വഴുതിയതിനെത്തുടർന്ന്‌ സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി ഉടനെ തന്നെ സ്റ്റാലിന്റെ ഇടതുകൈയിൽ പിടിച്ച് വീഴാതെ താങ്ങി നിർത്തുന്നതാണ് വീഡിയോയിലുള്ളത്.

ഇന്ത്യയെ ആഗോള കായിക ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നതായും 2036-ലെ ഒളിമ്പിക്‌സിന്‌ ആതിഥേയത്വം വഹിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇരുകൈകളും ചേർത്തുപിടിച്ച് സൗഹൃദംപങ്കിടുന്ന സ്വീകരണച്ചടങ്ങിന്റെ ചിത്രവും സമാനരീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടലിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സാക്ഷിയാക്കി, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇരുകരങ്ങളും ചേർത്തുപിടിച്ച് കുശലം പറഞ്ഞു.

Read Also : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; പ്രതി അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img