സ്കോച്ച് വിസ്‌കി വില കുത്തനെ ഇടിയും; കാരണം ഇതാണ്

കൊച്ചി: സ്കോച്ച് വിസ്‌കി ആരാധകർക്കൊരു സന്തോഷവാർത്ത. രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില വരും മാസങ്ങളിൽ കുത്തനെ ഇടിയുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-യു.കെ ഫ്രീ ട്രേഡ് കരാറിൽ ഒപ്പിട്ടതോടെയാണ് വില കുറയുന്നത്. സ്‌കോട്‌ലൻഡ്, അയർലൻഡ് യു.കെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി ചുങ്കം നേരത്തെ 150 ശതമാനമായിരുന്നു.

പുതിയ കരാറ് പ്രകാരം ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. നികുതിയിൽ വലിയ കുറവുണ്ടാകുന്നതോടെ വിലയും ഇടിയാനുള്ള സാധ്യത കൂടുതലാണ്. 5,000 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നവ 3,500-4000 നിരക്കിലേക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഈ നിരക്കിലും താഴെ സ്‌കോച്ച് വിസ്‌കി ലഭിക്കുമെന്നും ഈ രം​ഗത്തെ വിദഗ്ധർ പറയുന്നു.

നികുതി കുത്തനെ കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറാകുമെന്ന് യു.കെയിലെ സ്‌കോച്ച് വിസ്‌കി അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക് കെന്റ് പറഞ്ഞു. വിസ്‌കി വില കുറയുന്നത് യു.കെയിൽ നിന്നുള്ള കൂടുതൽ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് വരുന്നതിന് കാരണമാകും.

അടുത്തിടെ ഇന്ത്യ യു.എസിൽ നിന്നുള്ള വിസ്‌കി ഇറക്കുമതിക്കുള്ള നികുതി കുത്തനെ വെട്ടിക്കുറച്ചിരുന്നു. ജനപ്രിയ ബ്രാൻഡുകളായ ജാക് ഡാനിയേൽസ്, ജിം ബീം എന്നിവയുടെ വില കുറയാൻ ഇത് വഴിയൊരുക്കിയിരുന്നു. 150 ശതമാനത്തിൽ നിന്ന് 50 ശതമാനമായിട്ടായിരുന്നു നികുതി കുറച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

Related Articles

Popular Categories

spot_imgspot_img