എസ്‌കെഎം അധ്യക്ഷന്‍ പ്രേം സിംഗ് തമാംഗ് വീണ്ടും സിക്കിം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളിലും എസ്‌കെഎം ആണ് വിജയിച്ചത്. ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ പ്രേം സിംഗ് തമാംഗിനും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. (Prem Singh Tamang sworn in as Sikkim CM for second term)
പല്‍ജോര്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രേം സിംഗ് തമാംഗ് സിക്കിം മുഖ്യമന്ത്രിയാകുന്നത്. ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എസ്‌കെഎം നേടിയത്.
തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നാണ് അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പറഞ്ഞത്. സിക്കിമിന്‍റെ ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെന്നും അദ്ദേഹം പ്രതികരിച്ചു.
Read More: അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു