പോലീസ് അക്കാദമിയിൽ പരിശീലനത്തിലിരിക്കെ എസ്ഐ ട്രെയിനി ഗർഭിണിയായ സംഭവത്തിൽ ഇതിലുൾപ്പെട്ട രണ്ടുപേർക്കെതിരെ പ്രാഥമിക അന്വേഷണം പൂർത്തിയായി. Preliminary investigation has been completed against two persons involved in the incident of SI trainee becoming pregnant
ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇരുവരെയും പരിശീലനത്തിൽ നിന്ന് മാറ്റിനിർത്തിയതായി അറിയിച്ച് പോലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ്റെ ഉത്തരവ് പുറത്തുവന്നു.
താൽക്കാലികമായി മാറ്റിനിർത്തുന്നുവെന്ന അർത്ഥത്തിൽ ‘റെലിഗേറ്റ്’ ചെയ്യുന്നു എന്നാണ് ഉത്തരവിലെ പരാമർശം. വേണമെങ്കിൽ അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാമെന്ന് അർത്ഥം.
ഇക്കഴിഞ്ഞ നവംബർ 14ന് പരിശീലനം തുടങ്ങിയ ബാച്ചിൽപെട്ടവരാണ് പ്രണയത്തിലായി പിന്നീട് ഗർഭിണിയായത്. അബോർഷൻ നടത്താനായി ഇവർ അനധികൃതമായി അവധി എടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.
തൃശൂരിടെ ഒരു സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിർത്താൻ തീരുമാനിച്ചത്.
വിഷയം ഗൌരവമാണെന്ന് കണക്കാക്കി സർവീസിൽ തുടരാൻ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് ഔദ്യോഗികമായി അഭിപ്രായം രൂപപ്പെട്ടിട്ടുള്ളത്. ‘സീരിയസ് മിസ്കോണ്ടക്ട്’ എന്നാണ് പോലീസ് അക്കാദമി ഡയറക്ടറുടെ ഉത്തരവിലെ പരാമർശം.
വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നത് വരെയാണ് റെലിഗേഷൻ. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാനാണ് സാധ്യത.
ഇരുവരും വിവാഹം ചെയ്ത് വേവ്വേറെ കുടുംബങ്ങൾ ഉള്ളവരാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരുടെയും കുടുംബങ്ങളിൽ നിന്നും മൊഴിയെടുക്കും.