അക്രമികൾക്ക് ലോക്സഭയിൽ പ്രവേശിക്കാൻ പാസ് നൽകിയ എം.പി പ്രതാപ് സിൻഹ 2007ൽ നരേന്ദ്രമോദിയുടെ ആത്മകഥ എഴുതിയതിലൂടെ ശ്രദ്ധേയൻ.

ദില്ലി : കർണാടകയിലെ മൈസൂരിൽ നിന്നും രണ്ടാം തവണയും വിജയിച്ചാണ് യുവമോർച്ച നേതാവായ പ്രതാപ് സിൻഹ എന്ന 47 വയസുകാരൻ ലോക്സഭയിലെത്തിയത്. 2014ൽ 46 ശതമാനം വോട്ടോടെ വിജയിച്ച പ്രതാപ് 2019ൽ വോട്ട് ശതമാനം 52 ശതമാനമായി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയൊരു ആരാധകനാണ് പ്രതാപ് സിൻഹ. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെ ​ഗുജറാത്തിലെത്തി മോദിയുമായി അടുത്ത ബന്ധം സ്ഥാപിച്ച കർണാടകയിലെ ചുരുക്കം ചില നേതാക്കളിലൊരാളാണ് പ്രതാപ്. 2007ൽ മോദിയുടെ ആത്മകഥ രചിച്ച് ശ്രദ്ധേയനാവുകയും ചെയ്തു. മറ്റ് യുവനേതാക്കളെ വെട്ടി 2014ൽ സ്വദേശമായ മൈസൂർ ലോക്സഭ സീറ്റ് പ്രതാപിന് കിട്ടാനും ഈ ബന്ധം സഹായകരമായി. മൈസൂരിൽ നിന്ന് തന്നെയുള്ള മനോരജ്ഞൻ ഡി എന്ന 35 വയസുകാരനാണ് ലോക്സഭയിലെ സന്ദർശക ​ഗാലറിയിൽ നിന്നും എം.പിമാരുടെ സീറ്റിലേയ്ക്ക് ആദ്യം എടുത്ത് ചാടിയത്. മൈസൂർ വിവേകാനന്ദ യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്ന ബാ​ഗ്ലൂരിലെ ക്യാമ്പസിൽ നിന്നും എഞ്ചിനിയറിങ്ങ് ബിരുദം നേടിയാളാണ് മനോരജ്ഞൻ. സഭയുടെ നടുത്തളത്തിലിറങ്ങിയ മനോരജ്ഞനാണ് പുക ബോംബ് പൊട്ടിച്ചത്. അതേ സമയത്ത് തന്നെ ​ഗാലറിയിൽ നിന്നും എടുത്ത് ചാടി സ്പീക്കറുടെ ചേമ്പറിലേയ്ക്ക് കുതിച്ച രണ്ടാമനേയും തിരിച്ചറിഞ്ഞു. സാ​ഗർ ശർമ എന്നാണ് സന്ദർശക ​ഗാലറിയിൽ നിന്നും ലഭിച്ച ആധാറിലെ പേര്. ഇയാളുടെ സ്വദേശം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവർ രണ്ട് പേരും പാർലമെന്റിനുള്ളിൽ അതിക്രമം നടത്തുമ്പോൾ പുറത്ത് പ്രതിഷേധിച്ച രണ്ട് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

കർണാടകയിൽ പ്രതിഷേധം

മൈസൂർ എം.പി പ്രതാപ് സിൻഹക്കെതിരെ കർണാടകയിൽ വൻ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിക്കെതിരെ രം​ഗത്ത് എത്തി. കുറ്റക്കാരനായ എം.പിയെ ശിക്ഷിക്കണമെന്ന് സിദ്ധരാമയ്യ ആവിശ്യപ്പെട്ടു.അതേ സമയം പാർലമെന്റ് വിഷയത്തിൽ ഇത് വരെ പ്രതികരിക്കാൻ എം.പി തയ്യാറായിട്ടില്ല. ഇയാളിൽ നിന്നും ബിജെപിയും ലോക്സഭ സെക്രട്ടറിയേറ്റും വിശദീകരണം തേടുമെന്ന് സൂചനയുണ്ട്

 

Read Also : 22 വർഷം മുമ്പ് മെഷീൻ ​ഗണ്ണുമായി എത്തിയ അക്രമികൾക്ക് സഭയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞില്ല. ഇത്തവണ സഭയ്ക്കുള്ളിൽ കടന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുതിയ റെക്കോർഡിൽ : ഒറ്റ വർഷത്തിൽ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്..!

ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി...

ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ...

കാരണവർ കൊലക്കേസ് പ്രതി ഷെറിന് ഡിഐജിമായും, ഗണേഷ് കുമാറുമായും വഴിവിട്ട ബന്ധം

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണന....

Related Articles

Popular Categories

spot_imgspot_img