പാരിസ്: ഒളിംപിക്സിന്റെ സമാപനച്ചടങ്ങിൽ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്താൻ മലയാളി താരം പി.ആർ. ശ്രീജേഷ്. പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിക്കുന്നതിൽ നിർണായ പങ്കുവഹിച്ച ശ്രീജേഷിനെ പുരുഷ വിഭാഗത്തിൽനിന്ന് പതാകയേന്താൻ നിയോഗിച്ചതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. വെങ്കല മെഡൽ മത്സരത്തോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു.PR Sreejesh will fly the Indian flag with Manu Bhakar at the closing ceremony of the Olympics
അതേസമയം, ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു പിന്നാലെ രാജ്യത്തു മടങ്ങിയെത്തിയ മനു ഭാക്കർ ഇന്നു പാരിസിലേക്കു തിരികെപ്പോകും. ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത് മനുവാണ്. പാരിസിൽ 2 വെങ്കല മെഡലുകൾ നേടിയ മനു ചെറിയ ഇടവേളയെടുത്ത് കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തിയത്.