web analytics

അലാസ്കയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

അലാസ്കയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

യുഎസ്: അലാസ്കയിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്.

ഭൂചലനത്തെ അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നും അധികൃതർ അറിയിച്ചു.

അതേസമയം ഭൂകമ്പത്തെ തുടർന്ന് ചില ആഘാതങ്ങൾ പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് അലാസ്ക. 1964 മാർച്ചിൽ വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ, 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്കയിൽ അനുഭവപ്പെട്ടിരുന്നു.

അന്ന് കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. കൂടാതെ അലാസ്ക ഉൾക്കടൽ, യുഎസ് പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ സുനാമിയുണ്ടായി.

ഭൂകമ്പത്തിലും സുനാമിയിലും 250ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് 2023 ജൂലൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.

യുഎസിനെ ഞെട്ടിച്ച് വീണ്ടും വെള്ളപ്പൊക്കം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വലിയ ആഘാതം ഉണ്ടാക്കി.

ന്യൂജേഴ്‌സിയിലെ പ്ലെയിൻഫീൽഡ് നഗരത്തിൽ വെച്ച് വെള്ളപ്പൊക്കത്തിൽ ഒരു കാർ സീഡാർ ബ്രൂക്കിലേക്ക് ഒലിച്ചുപോയി, ഇതോടെ രണ്ടു പേർക്ക് ജീവഹാനിയുണ്ടായി.

പ്രാദേശിക അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം സ്ഥിരീകരിച്ചു.

വടക്കുകിഴക്കൻ അമേരിക്കൻ മേഖലയിൽ തിങ്കളാഴ്ച രാത്രി വ്യാപകമായി കനത്ത മഴ തുടരുകയും, റോഡുകൾ വെള്ളത്തിൽ മുങ്ങുകയും, നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തു.

ഇതിനെ തുടർന്ന് അനേകം സബ്‌വേ ലൈനുകൾ അടച്ചിടുകയും, ന്യൂജേഴ്‌സിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ വരെ ചില റോഡുകളും തെരുവുകളും വെള്ളക്കെട്ടിൽ കിടന്നതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ മഴ നിർത്തിയതോടെ ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ കൂടുതൽ നീട്ടി നൽകിയിട്ടില്ല.

ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി ജനങ്ങളെ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചു.

സ്കോച്ച് പ്ലെയിൻസിലെ ഒരു പ്രധാന റോഡിൽ ബസുകൾ വെള്ളത്തിൽ കുടുങ്ങിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സിറിയയിൽ ഇസ്രേയേൽ ബോംബാക്രമണം

ഡമാസ്കസ്∙ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ, പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവുമാണ് ഇസ്രയേൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്.

സിറിയയുടെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ വലിയ സ്ഫോടനം നടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. പിന്നാലെ വാർത്താവതാരക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ ആക്രമണം ഇസ്രയേലിന്റെ സിറിയയിലെ തുടർച്ചയായ സൈനിക ഇടപെടലുകളുടെ ഭാഗമായാണ് നടക്കുന്നത്.

മൂന്നാം ദിവസമായി ഇസ്രയേൽ സേനയുടെ വ്യോമാക്രമണങ്ങൾ തുടരുകയാണ്. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിലാണ് ഏറ്റവും ഒടുവിലത്തെ ആക്രമണങ്ങൾ ഉണ്ടായത്.

Summary: A powerful earthquake measuring 7.3 on the Richter scale struck Alaska, according to reports. The tremor caused significant concern across the region, though no major damage or casualties have been confirmed yet.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഉറങ്ങിക്കിടന്ന അമ്മയ്ക്കരികെ അനക്കമില്ലാതെ കുഞ്ഞ്: നിലമ്പൂരിൽ മുപ്പത്തിയാറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ

നിലമ്പൂരിൽ മുപ്പത്തിയാറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിന്...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം! കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

Related Articles

Popular Categories

spot_imgspot_img