web analytics

അൻവറിൻ്റെ ആരോപണ ഏറിൽ അടുത്ത വിക്കറ്റ് തെറിക്കുമോ? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ നടപടിക്ക് സാധ്യത

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ നടപടിക്ക് സാധ്യത.Possible action against Chief Minister’s Political Secretary P. Sasi

പോലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കുന്നത് മാഫിയകളാണെന്നും ഇതിന് ഉത്തരവാദി ശശിയാണെന്നും തുടങ്ങിയുള്ള അന്‍വറിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തില്‍ ആക്കിയിരിക്കെയാണ് ശശിയെ മാറ്റുന്നതാകും നല്ലത് എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.

അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് കാരണമായിരിക്കെ ശശിയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും സമ്മര്‍ദമുണ്ട്. സിപിഐയും ശശിയെ മാറ്റണം എന്ന ആവശ്യത്തിലാണ്.

സിപിഎമ്മിനെതിരെയുള്ള ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളില്‍ നടപടി വേണം എന്ന ആവശ്യം ഇടതുമുന്നണിയിലുമുണ്ട്. മുഖം മിനുക്കാനുള്ള നടപടികളില്‍ ഒന്ന് ശശിയെ മാറ്റുന്നതാണ് എന്ന അഭിപ്രായം സിപിഎം നേതാക്കളിലുണ്ട്. ഇതെല്ലാം അവഗണിച്ച് മുന്നോട്ടു പോകുക സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രയാസവുമാണ്.

അന്‍വറിന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണണമെന്നാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഭരണതലത്തില്‍ നടപടികളുണ്ടാവുമെന്നാണ് സിപിഐക്കു ലഭിച്ച ഉറപ്പും. ഇതെല്ലാം ശശിയുടെ മാറ്റത്തിലേക്ക് വഴിവയ്ക്കുന്ന തരത്തിലുള്ളതാണ്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

Other news

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

Related Articles

Popular Categories

spot_imgspot_img