മൂന്നടിച്ചു, തുർക്കി തീർന്നു; പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; ആരാധകരുടെ മനം കവർന്ന് പെപെയുടെ മിന്നും ടാക്കിളുകളും ക്ലിയറൻസും

മ്യൂണിക്ക്: മ്യൂണിച്ച്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവസരം സൃഷ്ടിച്ച് നല്‍കിയതില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളുമായി തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് പോര്‍ച്ചുഗല്‍ നേടിയെടുത്തത്.Portugal defeated Turkey by three unopposed goals in the Group F fight of the Euro Cup.

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാനും പോര്‍ച്ചുഗലിനായി ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ പോർച്ചു​ഗൽ സൃഷ്ടിച്ചെടുത്ത ഒരുപിടി ​ഗോളവസരങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിയിരുന്നെങ്കിൽ ​ഗോളെണ്ണം മൂന്നിലും നിൽക്കില്ലായിരുന്നു.

അസിസ്റ്റുമായി തിളങ്ങിയ റൊണാൾഡോയും മികച്ച കളിയാണ് പുറത്തെടുത്തത്. ആവേശത്തോടെ തുടങ്ങിയ തുർക്കി എതിരാളികൾ ആദ്യം വലകുലുക്കിയതോടെ തളരുകയായിരുന്നു. യൂറോയിൽ പോർച്ചു​ഗീസ് സംഘത്തിനെതിരെ ​ഗോൾ നേടാനായിട്ടില്ലെന്ന് അപഖ്യാതി അവർ ഇക്കൊല്ലവും തുടർന്നു.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ തുര്‍ക്കിയെ 4-3-3 ഫോര്‍മേഷനിലാണ് പോര്‍ച്ചുഗല്‍ നേരിട്ടത്. തുടക്കം മുതല്‍ പറങ്കിപ്പട ആധിപത്യം കാട്ടി. എന്നാല്‍ ഏഴാം മിനുട്ടില്‍ തുര്‍ക്കിക്ക് മികച്ചൊരു അവസരം ലഭിച്ചു. കരീം അക്തുര്‍കോഗ്ലുവിന് ലഭിച്ച ക്രോസ് താരം ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല.

തൊട്ടടുത്ത മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സുവര്‍ണ്ണാവസരം പാഴാക്കി. ബോക്‌സിനുള്ളിലേക്ക് ലഭിച്ച ക്രോസിനെ റൊണാള്‍ഡോ ഹെഡ് ചെയ്‌തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി’

ബെർണാഡോ സിൽവയുടെ ​ഗോളിലൂടെയാണ് പറങ്കിപ്പട അക്കൗണ്ട് തുറന്നത്. 21-ാം മിനിട്ടിൽ നൂനോ മെൻഡസ് നൽകിയ പാസ് ബോക്സിന്റെ മദ്ധ്യഭാ​ഗത്ത് നിന്ന് ഇടംകാൽ ഷോട്ടിൽ വലയിലാക്കിയാണ് സിറ്റി താരം പോർച്ചു​ഗലിനെ മുന്നിലെത്തിച്ചത്. തുർക്കി ​ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 28-ാം മിനിട്ടിൽ തുര്‍ക്കി ഡിഫന്‍ഡര്‍ സാമെറ്റ് അകായ്ദിനാണ് സ്വന്തം പോസ്റ്റിൽ പന്ത് അടിച്ചുകയറ്റി പറങ്കികളുടെ ലീഡ് രണ്ടാക്കിയത്.

ഗോളിയെ ശ്രദ്ധിക്കാതെ സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ​ആള്‍ട്ടേ ബായിന്ദർ പിന്നാലെയോടിയെങ്കിലും ​ഗോൾവര കടന്നതിന് ശേഷമാണ് പന്ത് ക്ലിയർ ചെയ്യാനായത്. ജോവോ കോണ്‍സാലെ ക്രിസ്റ്റ്യാനോയ്‌ക്ക് നൽകിയ ത്രൂ ബോളാണ് തുർക്കി താരം ​​ഓൺ ​ഗോളാക്കിയത്.

55-ാം മിനിട്ടിലാണ് പോർച്ചു​ഗലിന്റെ മൂന്നാം ​ഗോൾ വന്നത്.തുർക്കി ബോക്സിൽ ക്രിസ്റ്റ്യാനോ തളികയിൽ വച്ചു നൽകിയ ബോൾ ​ഗോൾവലയിലേക്ക് തട്ടിയിടുക എന്ന ജോലി മാത്രമേ ബ്രൂണോ ഫെർണാണ്ടസിന് ഉണ്ടായിരുന്നുള്ളു. 41-കാരനായ പെപെയുടെ മിന്നും ടാക്കിളുകളും ക്ലിയറൻസുമായിരന്നു മത്സരത്തിന്റെ മറ്റൊര് ആ​കർഷണം. 81 മിനിട്ടിൽ താരത്തെ പിൻവലിക്കുമ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആദരവ് നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img