കത്തോലിക്ക സഭയുടെ ബോധനങ്ങള്‍ സൈബർ ലോകത്ത് പ്രചരിപ്പിച്ച കാർലോ അക്വിറ്റൊസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലണ്ടനില്‍ ജനിച്ച കാർലോ അക്വിറ്റൊസ് 2006 ല്‍ തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ രക്തർബുദത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ, 1980 കള്‍ക്കും 1990 കള്‍ക്കും ഇടയില്‍ ജനിച്ച മില്ലേനിയല്‍ എന്നറിയപ്പെടുന്ന തലമുറയില്‍ നിന്നും വിശുദ്ധനാക്കപ്പെടുന്ന ആദ്യ വ്യക്തിയായി കാർലോ അക്വിറ്റിസ്. ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുത്തത്.
കംപ്യൂട്ടര്‍ ജ്ഞാനം കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചാണ് കാര്‍ലോ ശ്രദ്ധനേടുന്നത്. ലാപ്‌ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് കാര്‍ലോ വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറക്കുകയായിരുന്നു. വിശുദ്ധ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ കംപ്യൂട്ടര്‍ പ്രതിഭയും കൂടിയാണ് കാര്‍ലോ. തലക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായ ഫ്‌ളോറൻസിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ സുഖപ്പെടുത്തിയ അത്ഭുത പ്രവർത്തി പോപ്പ് ഫ്രാൻസിസ് അംഗീകരിച്ചതോടെയാണ് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
1991-ൽ ലണ്ടനിലാണ് കാർലോ ജനിച്ചത്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പ് അദ്ദേഹം വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. അന്നുമുതൽ ദൈവത്തെ സ്വാധീനിക്കുന്നവൻ എന്ന പേരിൽ അറിയപ്പെട്ടു. ഇറ്റലിയിൽ മരിച്ച കാർലോയുടെ ശരീരം ശവകുടീരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നിരവധി വിശ്വാസികളാണ് കാര്‍ലോ അക്യൂട്ടിസിന്റെ ശവക്കല്ലറയില്‍ എത്തുന്നത്.
Read More: സ്വർണ പ്രേമികൾക്ക് ആശ്വാസം; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്, വില അറിയാം
Read More: ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിനെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി പിതാവ്
Read More: സ്വന്തമായി ഫോൺ ഇല്ല, ദിവസങ്ങളോളം ഒരേ വസ്ത്രം ധരിക്കും; പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ