പൂഞ്ച് ഭീകരാക്രമണത്തിലെ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. കഴിഞ്ഞ ദിവസം വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ട സൈനികൻ.
പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തൽ. ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ചത് M4A1, Type561 അസോൾട്ട് റൈഫിളുകളുകളാണ്. ഇവയിൽ ഉപയോഗിച്ചത് ചൈനീസ് സ്റ്റീൽ കോർ ബുള്ളറ്റുകളാണെന്ന് കണ്ടെത്തിയിരുന്നു. ചൈനീസ് സൈബർ വാർഫെയർ വിദഗ്ധർ കഴിഞ്ഞയാഴ്ച പാകിസ്ഥാൻ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷൻ സന്ദർശിച്ചിരുന്നു.